Enter your Email Address to subscribe to our newsletters

Kochi, 16 നവംബര്‍ (H.S.)
അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതിൽ കേരളത്തിലെ ചില സ്വകാര്യ ആശുപത്രികൾക്ക് പങ്കുള്ളതായി എൻഐഎയ്ക്ക് വിവരം. മനുഷ്യക്കടത്തിനായി സ്വകാര്യ ആശുപത്രികളുടെ സഹായം ലഭിച്ചുവെന്ന് ഈ മാസം 7 ന് എൻഐഎ അറസ്റ്റ് ചെയ്ത പ്രതി മധു ജയകുമാർ മൊഴി നൽകി.
50 ലക്ഷം വരെ വാഗ്ദാനം ചെയ്തായിരുന്നു മനുഷ്യക്കടത്തെന്നും , ആശുപത്രികൾ രോഗികളുടെ വിവരങ്ങൾ അടക്കം കൈമാറിയെന്നും മൊഴിയിൽ വ്യക്തമാക്കി. ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് റാക്കറ്റിന്റെ പ്രവർത്തനം. മുഖ്യപ്രതിയായ മധുവിനെ ഈ മാസം 7 നാണ് എൻഐഎ അറസ്റ്റ് ചെയ്തത് ഉത്തരേന്ത്യൻ റാക്കറ്റിലേക്കും എൻഐഎ അന്വേഷണം വ്യാപിപ്പിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR