Enter your Email Address to subscribe to our newsletters

Kerala, 16 നവംബര്‍ (H.S.)
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഉള്ളൂർ വാർഡിലും സിപിഎമ്മിന് വിമതൻ. ഉള്ളൂരിൽ കെ ശ്രീകണ്ഠനാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. കൂടാതെ ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫും ആയിരുന്നു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്.
വലിയ രാഷ്ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപ ശബ്ദം ഉണ്ടാകുമെന്നായിരുന്നു ഉള്ളൂരിലെ സിപിഎമ്മിന്റെ വിമത സ്ഥാനാർത്ഥിയെ കുറിച്ചുള്ള ശിവൻകുട്ടിയുടെ പ്രതികരണം. അത് വലിയ ക്രൂരതയിലേക്ക് ഒന്നും പോകുന്നില്ല. വിമതർ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്. 101 സ്ഥാനാർത്ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലർ ഇത്തരം വിമതരാകും. ശിവൻകുട്ടി വ്യക്തമാക്കി.
അതേസമയം പാലക്കാട് ജില്ലയിലും സിപിഎമ്മിന് വിമത ഭീഷണി ഒരു തലവേദന ആയിരിക്കുകയാണ്. വടക്കഞ്ചേരി , കിഴക്കഞ്ചേരി പഞ്ചായത്തുകളിലാണ് സിപിഎം വിമതരുടെ വെല്ലുവിളി നേരിടുന്നത്.
സിപിഎം മുൻ ഏരിയ സെക്രട്ടറിയും, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റുമായ കെ. ബാലൻ വിമതനായി മത്സരിക്കും. വടക്കഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്ന പി. ഗംഗാധരനും സ്ഥാനാർഥിയാവും. കിഴക്കഞ്ചേരിയിലും, വടക്കഞ്ചേരിയിലുമായി മൂന്ന് വാർഡുകളിലാണ് വിമതർ മത്സരിക്കുന്നത്
---------------
Hindusthan Samachar / Roshith K