Enter your Email Address to subscribe to our newsletters

Thiruvananthapuram, 16 നവംബര്‍ (H.S.)
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് തിരഞ്ഞെടുപ്പില്‍ അർഹമായ പരിഗണന നല്‍കുന്നതിന് നേതൃത്വം ഇടപെടണമെന്ന് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഒ ജെ ജനീഷ്.
കണ്ണൂരില്‍ കെപിസിസി പ്രസിഡണ്ട് ഇടപെട്ട് അർഹമായ പരിഗണനയ്ക്കുള്ള ധാരണയായിട്ടുണ്ട്. മറ്റിടങ്ങളിലും നേതാക്കള്‍ ഇടപെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് സീറ്റ് ഉറപ്പാക്കണം. സംഘടനാവിരുദ്ധ പ്രവർത്തനം എന്ന നിലയിലല്ല യൂത്ത് കോണ്‍ഗ്രസ് സീറ്റ് വേണമെന്ന് ആവശ്യമുയർത്തിയത്. കോണ്‍ഗ്രസിൻ്റെ തിരുത്തല്‍ ശക്തി എന്ന നിലയിലാണ് യൂത്ത് കോണ്‍ഗ്രസ് സീറ്റുകള്‍ ആവശ്യപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സീറ്റ് നല്‍കുന്നതിനുള്ള ചർച്ചകള്‍ പുരോഗമിക്കുകയാണ്.
50% സീറ്റുകളില്‍ യുവാക്കളെ നിർത്തണമെന്നത് എഐസിസി റായിപൂർ സമ്മേളനത്തിന്റെ തീരുമാനമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിർബന്ധമായും ഒരു ചെറുപ്പക്കാരനെ സ്ഥാനാർത്ഥിയാക്കണമെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി. വൈഷ്ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം കേരളം മുഴുവൻ ചർച്ചചെയ്യപെട്ട സ്ഥാനാർത്ഥിത്വം. സിപിഐഎം കോണ്‍ഗ്രസ് പാനലിലെ ചെറുപ്പക്കാരെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് വൈഷ്ണാസുരേഷിന്റെ വിഷയത്തില്‍ നടത്തിയ ഇടപെടല്‍. സാങ്കേതികത്വം ഉയർത്തിയുള്ള സിപിഐഎം നീക്കം ജനാധിപത്യവിരുദ്ധം.
സാങ്കേതികമായ പിഴവിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നിഷേധിക്കുന്ന ശരിയല്ല. ചെറുപ്പക്കാരെ എത്രമാത്രം സിപിഎം ഭയപ്പെടുന്നു എന്നത് കോണ്‍ഗ്രസ് നേതൃത്വം നോക്കി കാണണമെന്നും ഒ ജെ ജനീഷ് ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR