Enter your Email Address to subscribe to our newsletters

Kozhikode, 16 നവംബര്‍ (H.S.)
കണ്ണൂരിൽ ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവം ഗൗരവമായി അന്വേഷിക്കണം. ബി.എൽ.ഓമാർ നേരിടുന്നത് അമിതമായ ജോലി ഭാരമാണ്. തെരഞ്ഞെടുപ്പ് കമ്മിഷനും സർക്കാരും ഇക്കാര്യം കൃത്യമായി അന്വേഷിച്ച് മറുപടി പറയണം.
ബി.എൽ.ഓമാർക്ക് അമിതമായ ജോലി ഭാരം ഉണ്ടോ എന്ന് സർക്കാർ പരിശോധിക്കണം. എസ്.ഐ.ആർ കേന്ദ്രം അടിച്ചേൽപ്പിച്ചതാണ്. നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ വലിയ പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി അന്വേഷണം നടത്തണം. മുകളിൽ നിന്നുള്ള കടുത്തസമ്മർദത്തിലാണ് പല ബി.എൽ.ഒമാരും ജോലി ചെയ്യുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR