Enter your Email Address to subscribe to our newsletters

Thiruvanathapuram, 16 നവംബര്‍ (H.S.)
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജന ങ്ങളെ സഹായിക്കുന്നതിന് നാളെ മുതൽ (17.11.2025) എല്ലാ ബൂത്ത് പരിസരങ്ങളിലും കളക്ഷൻ സെന്റർ / വോട്ടർ ഫെസിലിറ്റേഷൻ സെന്റർ തുടങ്ങുന്നതിന് ജില്ലാ ഭരണകൂടം തീരുമാനിച്ചു.
എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്
പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന
എല്ലാ സംശയങ്ങളും ദൂരീകരിക്കുവാനും 2002 വോട്ടർ പട്ടികയുമായി മാപ്പ് ചെയ്യുന്നതിനും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കുന്നതിനും സഹായിക്കുകയാണ് വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ
ലക്ഷ്യമെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു.
സെന്ററുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ബി.എൽ ഓ മാരുടെ മേൽനോട്ടത്തിൽ ആവശ്യമായ വോളണ്ടിയേഴ്‌സിനെയും നിയമിക്കും. ഫെസിലിറ്റേഷൻ സെന്ററുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന്
ജില്ലയിലെ എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും റസിഡൻസ് അസോസിയേഷനുകളുടെയും പൗരസമിതികളുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR