Enter your Email Address to subscribe to our newsletters

wayanad , 16 നവംബര്‍ (H.S.)
മാനന്തവാടി: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സാലി ഇമ്മിനാണ്ടി, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ ഇറമ്പയില്‍ എന്നിവരാണ് രാജിവച്ചത്. പനമരം പഞ്ചായത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
ഒന്നാം വാര്‍ഡില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയെ നിശ്ചയച്ചിതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശത്രുവിനെ പോലെ കാണുന്ന വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നാണ് രാജിവച്ച നേതാക്കളുടെ ആക്ഷേപം.
പഞ്ചായത്തുമായി ബന്ധപ്പെട്ട് എന്തുകാര്യം വരുമ്പോഴും കോണ്‍ഗ്രസുകാരെ തഴയുകയാണ്. ഇറമ്പയില്‍ ആരോപിച്ചു. റോഡ് വികസനത്തിന്റെ കാര്യത്തില്‍പ്പോലും കോണ്‍ഗ്രസുകാര്‍ താമസിക്കുന്ന പ്രദേശത്തെ ഒഴിവാക്കിയ അനുഭവമുണ്ട്. അതൃപ്തി മുന്‍പുതന്നെ കോണ്‍ഗ്രസ് നേതൃത്വത്തേയും ലീഗ് നേതൃത്വത്തേയും അറിയിച്ചതാണെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിലും ഘടകക്ഷികളിലും അതൃപ്തരുടെ നീണ്ട നിരയാണ്. സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോണ്‍ഗ്രസിന്‍റെ മുന്‍ കൗണ്‍സിലര്‍മാരടക്കം കലാപക്കൊടി ഉയര്‍ത്തിയിരുന്നു. പലരും സ്വതന്ത്ര സ്ഥാനാര്‍ഥികളാകുമെന്ന നിലയാണ്.
---------------
Hindusthan Samachar / Roshith K