Enter your Email Address to subscribe to our newsletters

West bengal, 17 നവംബര്‍ (H.S.)
ബംഗാള്‍ ഗവര്‍ണറും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പോരില്‍ നാടകീയ രംഗങ്ങള്‍. ഗവര്‍ണര്‍ സി.വി.ആനന്ദബോസിന്റെ നിര്‍ദേശപ്രകാരം ബംഗാള്‍ പൊലീസും സി.ആര്‍.പി.എഫും സംയുക്തമായി രാജ്ഭവനില്‍ പരിശോധന നടത്തി. ബി.ജെ.പിക്കാരായ ഗുണ്ടകളെ ഗവര്‍ണര്‍ സംരക്ഷിക്കുകയാണെന്നും അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് രാജ്ഭവനില്‍ നിന്നാണെന്നും കഴിഞ്ഞദിവസം ടി.എം.സി എം.പി. കല്യാണ്‍ ബാനര്‍ജി ആരോപിച്ചിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കാനാണ് പരിശോധന.
സി.വി.ആനന്ദബോസ് തന്നെയാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധനയുടെ ഭാഗമായി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. 24 മണിക്കൂറിനുള്ളില്‍ കല്യാണ്‍ ബാനര്‍ജി മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ സി.വി.ആനന്ദബോസ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S