ഡല്‍ഹിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് വിലക്കില്ല; പരിസ്ഥിതി സംരക്ഷണവും വികസനവും സന്തുലിതമാകണമെന്ന് സുപ്രീം കോടതി
New delhi, 17 നവംബര്‍ (H.S.) ഡല്‍ഹിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് തടഞ്ഞ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ബി. ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്
Supreme Court


New delhi, 17 നവംബര്‍ (H.S.)

ഡല്‍ഹിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് തടഞ്ഞ് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ബി. ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് കാര്യക്ഷമമായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയില്‍ വര്‍ധിച്ചു വരുന്ന വായു മലിനീകരണ തോത് പരിഹരിക്കുന്നതിനായി നവംബര്‍ 19നകം പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണവും വികസനവും സന്തുലിതമായി കൊണ്ടുപോകണമെന്നു കോടതി വ്യകതമാക്കി.

ഡല്‍ഹിയിലെ ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമാണ് നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും. അതുകൊണ്ടു തന്നെ പെട്ടെന്നുള്ള ഈ സമ്പൂര്‍ണ നിരോധനം ഗുരുതരമായ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ബെഞ്ച് പറഞ്ഞു. മലിനീകരണത്തിന്റെ തോതനുസരിച്ച് ക്രമേണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ഗ്രാപ്പ്) നടത്തിപ്പും കോടതി സ്ഥിതീകരിച്ചു. വികസിത രാജ്യങ്ങളില്‍ പിന്തുടരുന്ന മലിനീകരണ മാനദണ്ഡങ്ങള്‍ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ നടപ്പാക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News