Enter your Email Address to subscribe to our newsletters

Thiruvanathapuram, 17 നവംബര്‍ (H.S.)
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥികൾക്ക് ചിഹ്നം ശിപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികളുടെ ഒപ്പ് അതത് രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ സാക്ഷ്യപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കണം.
പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയയ്ക്കുകയും വേണം.
ചിഹ്നം ശിപാർശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികൾ, സ്വന്തം കൈപ്പടയിൽ ഒപ്പ് വച്ച ശിപാർശ കത്ത് ബന്ധപ്പെട്ട വരണാധികാരി ചിഹ്നം അനുവദിക്കുന്ന നവംബർ 24 വൈകിട്ട് മൂന്നിന് മുൻപ് സമർപ്പിക്കണം
---------------
Hindusthan Samachar / Sreejith S