സസ്‌പെന്‍ഷന്‍ എന്നത് വെറുതെ; പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലും
Palakkad, 17 നവംബര്‍ (H.S.) പാലക്കാട്: ലൈംഗികാതിക്രമ ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്തില്‍ നിന്നും പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍. പാലക്കാട് കണ്ണാടിയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ക
Rahul manguttathil


Palakkad, 17 നവംബര്‍ (H.S.)

പാലക്കാട്: ലൈംഗികാതിക്രമ ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്തില്‍ നിന്നും പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍. പാലക്കാട് കണ്ണാടിയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് രാഹുല്‍ എത്തിയത്. നേരത്തെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലും രാഹുല്‍ പങ്കെടുത്തിരുന്നു. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉള്‍പ്പെടെ പങ്കെടുത്ത ചര്‍ച്ചയിലാണ് രാഹുലും പങ്കെടുത്തത്. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടും പാര്‍ട്ടി പരിപാടികളില്‍ രാഹുല്‍ സജീവമാകുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മൗനാനുമതിയാണെന്നാണ് വിമര്‍ശനം.

---------------

Hindusthan Samachar / Sreejith S


Latest News