Enter your Email Address to subscribe to our newsletters

Sabarimala, 17 നവംബര്‍ (H.S.)
ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ വിശദമായി പരിശശോധിച്ച് സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേകസംഘം. ഉച്ചയ്ക്ക് നട അടച്ച ശേഷം തുടങ്ങിയ പരിശഓധന മണിക്കൂറോളം നീണ്ടു. സ്വര്‍ണപാളികള്‍ ഇളക്കിമാറ്റി പരിശോധിച്ചു. ഫോറന്‍സിക് പരിശോധനയ്ക്കായി സ്വര്‍ണപ്പാളികളില്‍ നിന്നും ചെറിയ ഭാഗങ്ങള്‍ മുറിച്ചെടുത്തു. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളിയും ശ്രീകോവിലിന്റെ വലത് ഭാഗത്തെ പാളികളുമാണ് പരിശോധിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. പരിശോധനകള്‍ക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കും.
പാളികളുടെ തൂക്കം നിര്‍ണയിക്കുന്നതിനും സ്വര്‍ണത്തിന്റെ അളവ് ഉറപ്പാക്കാനുമാണ് പരിശോധന നടത്തുന്നത്. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു നല്‍കിയതാണ് ഇവയെല്ലാം. എന്നാല്‍ പലവട്ടം ചെന്നൈയില്‍ അടക്കം എത്തിച്ച് ഇവയുടെ അറ്റകുറ്റപണി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വന്‍ സ്വര്‍ണക്കൊള്ള നടന്നതായും കണ്ടെത്തിയരുന്നു. ഇതേതുടര്‍ന്നാണ് തന്ത്ര്ിയുടെ അനുമതിയോടെ സാമ്പിള്‍ ശേഖരിച്ചത്.
പ്രത്യേക അന്വേഷണസംഘ തലവന്‍ എസ്പി എസ്. ശശിധരന്‍ ഉള്‍പ്പെടെ 15 പേരാണ് സന്നിധാനത്ത് പരിശോധനകള്‍ നടത്തുന്നത്. ഫോറന്‍സിക് സംഘവും
ശബരിലയില്‍ ഉണ്ട്.
---------------
Hindusthan Samachar / Sreejith S