Enter your Email Address to subscribe to our newsletters

Sabarimala, 17 നവംബര്‍ (H.S.)
ശബരിമലയിലെ സ്വര്‍ണപ്പാളി കേസ് അന്വേഷിക്കുന്ന സംഘം സന്നിധാനത്ത്. ശ്പീകോവിലിലെ സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ ശേഖരിക്കാനാണ് സംഘത്തിന്റെ നീക്കം.
ദ്വാരപാലകശില്പങ്ങള്‍, കട്ടിളപ്പാളി എന്നിവയില്‍നിന്ന് സാംപിളെടുക്കും. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു നല്‍കിയതാണ് ഇവയെല്ലാം. എന്നാല്‍ പലവട്ടം ചെന്നൈയില്‍ അടക്കം എത്തിച്ച് ഇവയുടെ അറ്റകുറ്റപണി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വന്‍ സ്വര്‍ണക്കൊള്ള നടന്നതായും കണ്ടെത്തിയരുന്നു.
അതുകൊണ്ട് തന്നെയാണ് ശാസ്ത്രീയമായ രീതിയില്‍ സാംപിളെടുത്ത് പരിശോധിക്കുന്നത്. രേഖഖളില്‍ ഉള്ള അത്രയും അളവില്‍ സ്വര്‍ണമുണ്ടാ എന്നാണ് പരിശോധിക്കുന്നത്. ഇതിനായി സ്വര്‍ണപ്പാളികളില്‍ നിന്നും ചെറിയ ഭാഗം മുറിച്ചെടുത്ത് പരിശോധന നടത്തും. ഹൈക്കോടതി അനുമതിയോടെയാണ് അന്വേഷണസംഘത്തിന്റെ നീക്കം. തന്ത്രിയോടും അനുമതി തേടിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് നടയടയ്ക്കുന്ന സമയത്ത് പരിശോധന നടത്താനാണ് തന്ത്രി അനുമതി നല്‍കിയിരിക്കുന്നത്.
പ്രത്യേക അന്വേഷണസംഘ തലവന്‍ എസ്പി എസ്. ശശിധരന്‍ ഉള്‍പ്പെടെ 15 പേരാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്. ഇതില്‍ ഫോറന്‍സിക് വിദഗ്ദധരുമുണ്ട്. വൈകുന്നേരം മൂന്ന് മണിക്ക് നട തുറക്കും മുമ്പ് പരിശോധനകള്‍ പൂര്‍ത്തിയാക്കും.
---------------
Hindusthan Samachar / Sreejith S