Enter your Email Address to subscribe to our newsletters

Pamba, 17 നവംബര്‍ (H.S.)
അയ്യപ്പഭക്തര്‍ക്ക്സുഗമമായ യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി. ആദ്യഘട്ടത്തില്‍ 450 ബസുകളാണ് സര്‍വീസ് നടത്തുന്നത്.നിലയ്ക്കല്‍ -പമ്പ ചെയിന്‍ സര്‍വീസ് ഓരോ മിനിറ്റിലുംമൂന്ന് ബസുകള്‍ വീതം ഭക്തരുടെതിരക്കനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കും. 202 ബസുകളാണ് ചെയിന്‍ സര്‍വീസിനായി നിലവില്‍ പമ്പയിലെത്തിച്ചിട്ടുള്ളത് എന്ന് കെ.എസ്. ആര്‍. ടി. സി പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ റോയി ജേക്കബ് പറഞ്ഞു. ലോ ഫ്‌ലോര്‍ എ.സി, ലോ ഫ്‌ലോര്‍ നോണ്‍ എ.സി. ബസുകള്‍ ഉള്‍പ്പെടെയാണിത്.
248 ദീര്‍ഘദൂര സര്‍വീസുകളും വിവിധ ഡിപ്പോകളില്‍ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് പമ്പയിലേക്ക് ബസ് സര്‍വീസ് ഉണ്ട് . ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം റെയില്‍വേ സ്റ്റേഷനുകളിലെത്തുന്ന തീര്‍ഥാടകരെ പമ്പയിലെത്തിക്കുന്നതിനും സര്‍വീസുകള്‍ നടക്കുന്നുണ്ട്.
നിലയ്ക്കല്‍- പമ്പ സര്‍വീസിനായി 350 വീതം ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
പമ്പയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കെ.എസ്.ആര്‍.ടി.സി. നിയോഗിച്ചിട്ടുണ്ട്.
പമ്പ സ്റ്റാന്‍ഡില്‍ ബസുകളുടെ അറ്റകുറ്റ പണികള്‍ക്കായിമെക്കാനിക്
ഗാരേജ്പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ
സഞ്ചരിക്കുന്നവര്‍ക്ക്‌ഷോപ്പ്
പമ്പ , നിലയ്ക്കല്‍, പ്ലാപ്പള്ളി, പെരുനാട് എന്നിവടങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. പമ്പയില്‍ കെ.എസ്. ആര്‍. ടി. സി ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജീവനക്കാര്‍ക്ക് വേണ്ടത്ര വിശ്രമം ഉറപ്പുവരുത്താനും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S