Enter your Email Address to subscribe to our newsletters

Sabarimala, 17 നവംബര്‍ (H.S.)
ശബരിമല മണ്ഡല കാലത്തിന് തുടക്കമായി. വൃശ്ചിക പുലരിയില്‍ നടതുറന്നപ്പോള്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ മേല്‍ശാന്തിമാരാണ് ഇന്ന രാവിലെ നട തുറന്നത്. ശബരിമല തന്ത്രി കണ്ഠരര്മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തിഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്നപ്പോള്‍ എങ്ങും ശരണ മന്ത്രങ്ങളുയര്‍ന്നു. ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി എന്‍ ഗണേശ്വരന്‍ പോറ്റി,ശബരിമലഎക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജുതുടങ്ങിയവരും സന്നിഹിതരായിരുന്നു.
പുലര്‍ച്ചെ മൂന്ന് മണിക്കു നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ട നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു.നട തുറന്നതിനുശേഷംനിര്‍മ്മാല്യ അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം എന്നിവയും നടന്നു.നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മുന്നു മണിക്ക് വീണ്ടും തുറക്കുകയും രാത്രി 11 മണിക്ക് ഹരിവരാസനം പാടി അടക്കുകയും ചെയ്യും.
---------------
Hindusthan Samachar / Sreejith S