Enter your Email Address to subscribe to our newsletters

Makkah, 17 നവംബര്‍ (H.S.)
ഉംറ തീര്‍ഥാടനത്തിനായി പോയ ഇന്ത്യന്‍ സംഘം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മക്കയില്‍ നിന്ന് മദീനയിലേക്ക് പോയ തീര്‍ഥാടകള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ബസ് കത്തുകയായിരുന്നു. 40ല്‍ അധികം തീര്‍ത്ഥാടകരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം.
ഹൈദരാബാദില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ്‌വാഹനം പൂര്‍ണമായും കത്തിയിട്ടുണ്ട്. മതൃദേഹങ്ങളും കത്തിയമര്‍ന്ന നിലയിലാണ്. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഒരാള്‍ അപടകത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഇയാളില്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് അധികൃതര്‍.
---------------
Hindusthan Samachar / Sreejith S