10 വർഷത്തിലധികമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പിആർഒമാരെ സ്ഥിരപ്പെടുത്താം: ഹൈക്കോടതി
Kerala, 18 നവംബര്‍ (H.S.) കോഴിക്കോട് ∙ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പത്ത് വർഷത്തിലധികമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പിആർഒമാരെ (പബ്ലിക് റിലേഷൻസ് ഓഫിസർ) സ്ഥിരപ്പെടുത്താമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശു
10 വർഷത്തിലധികമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പിആർഒമാരെ സ്ഥിരപ്പെടുത്താം: ഹൈക്കോടതി


Kerala, 18 നവംബര്‍ (H.S.)

കോഴിക്കോട് ∙ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പത്ത് വർഷത്തിലധികമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പിആർഒമാരെ (പബ്ലിക് റിലേഷൻസ് ഓഫിസർ) സ്ഥിരപ്പെടുത്താമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കരാർ പിആർഒമാർക്കാണ് സ്ഥിരം നിയമനം നൽകാൻ ഉത്തരവിട്ടത്.

നാല് മാസത്തിനുള്ളിൽ നടപടിയെടുക്കാനാണ് ഉത്തരവ്. 18 വർഷമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുൾപ്പെടെ സംസ്ഥാനത്തെ 12 ജില്ലകളിൽ നിന്നുള്ള 78 പിആർഒമാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാന്റേഡിലും ആർദ്രം മിഷൻ പദ്ധതിയിലും സാമൂഹികാരോഗ്യ കേന്ദ്രം മുതൽ മുകളിലുള്ള ആശുപത്രികളിൽ പിആർഒമാരുടെ തസ്തിക ആവശ്യമാണ് നിഷ്കർഷിക്കുന്നുണ്ട്. ദീർഘകാലം ജോലി ചെയ്തിട്ടും സ്ഥിരപ്പെടുത്താതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്.

---------------

Hindusthan Samachar / Roshith K


Latest News