എന്യൂമെറേഷൻ ഫോം വിതരണം 97 % ആയി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ.
Kerala, 18 നവംബര്‍ (H.S.) എന്യൂമെറേഷൻ ഫോം വിതരണം 97 % ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും അപ് ലോഡ്ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം
ચૂંટણી પંચે ચૂંટણીલક્ષી રાજ્યો પર ખાસ ભાર મૂકીને SIR તૈયારીઓને અંતિમ સ્વરૂપ આપવા CEOs ને નિર્દેશ આપ્યો


Kerala, 18 നവംബര്‍ (H.S.)

എന്യൂമെറേഷൻ ഫോം വിതരണം 97 % ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും അപ് ലോഡ്ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു .

ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ‘കളക്ഷൻഹബ്ബുകൾ’ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

ഇലക്ഷൻ കമ്മീഷൻ ‘BLO നിയമനങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ഭേദഗതി വരുത്തിയ നിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു നിയമസഭാ മണ്ഡലത്തിനുള്ളിലെ വോട്ടർ പട്ടികയുടെ അതേ പാർട്ടിൽ നിന്ന് BLA-യെ ലഭ്യമല്ലെങ്കിൽ, ആ അസംബ്ലി മണ്ഡലത്തിലെ ഏതൊരു രജിസ്റ്റർ ചെയ്ത വോട്ടറെയും ഇപ്പോൾ BLA ആയി നിയമിക്കാവുന്നതാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു

കൂടാതെ പുതുക്കിയ ഭേദഗതി പ്രകാരം അംഗീകൃത രാഷ്‌ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷകൾ ഒരുമിച്ച് സമർപ്പിക്കാൻ കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്:

1. കരട് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്, ഒരു BLA-യ്ക്ക് ഒരു ദിവസം 50 ഫോമുകൾ വരെ ബൂത്ത് ലെവൽ ഓഫീസർക്ക് (BLO-ക്ക്) സമർപ്പിക്കാം.

2. കരട് പ്രസിദ്ധീകരിച്ചതിനു ശേഷം, ഒരു BLA-യ്ക്ക് ഒരു ദിവസം 10 ഫോമുകൾ വരെ സമർപ്പിക്കാം.

ഇക്കാര്യം അംഗീകൃത രാഷ്ട്രീയ പാർട്ടികളെ അറിയിച്ചതായും ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News