Enter your Email Address to subscribe to our newsletters

Alappuzha, 18 നവംബര്‍ (H.S.)
ആലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ അറ്റുപോയ നിലയില്‍ മനുഷ്യന്റെ ഒരു കാല്‍ കണ്ടെത്തി. എറണാകുളം ആലപ്പുഴ മെമു ട്രെയിന്‍ മാറ്റിയപ്പോഴാണ് റെയില്‍വേ ട്രാക്കില്‍ ഒരു പാദം കണ്ടത്. ട്രെയിന്‍ ഇടിച്ച് കൊല്ലപ്പെട്ടവരുടെ ആണോ, അല്ലാതെ ആരുടെയെങ്കിലും ആണോ എന്നതില്‍ വ്യക്തതയില്ല.
അടുത്ത ദിവസമെങ്ങും ഈ പരിസരത്ത് ഒരിടത്തും ഇങ്ങനെ കാല്‍ അറ്റുപോയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉണ്ടെങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതായിരുന്നു. മറ്റെവിടെയെങ്കിലും വച്ച് അപകടത്തില്‍പ്പെട്ട ആരുടെയെങ്കിലും ശരീരഭാഗം ട്രെയിനിന് അടിയില്‍ കുടുങ്ങി ഇവിടെ എത്തിയത് ആണെന്ന പരിശോധനയും നടത്തുന്നുണ്ട്.
എറണാകുളത്ത് നിന്നും ആലപ്പുഴയ്ക്ക് സര്‍വീസ് നടത്തുന്ന മെമു രാവിലെ 9 മണിയോടെയാണ് ആലപ്പുഴ സ്റ്റേഷനില്‍ എത്തിയത്. അതിനുശേഷം ഈ ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റി. ഈ സമയത്താണ് ശുചീകരണ തൊഴിലാളികള്‍ ട്രാക്കില്‍ കാലിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇതിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍.
---------------
Hindusthan Samachar / Sreejith S