Enter your Email Address to subscribe to our newsletters

Palakkad , 18 നവംബര്‍ (H.S.)
പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാർ (29) ആണ് മരിച്ചത്. ഡിവൈഎഫ്‌ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ശിവകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ സ്വന്തം വാർഡിൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിയുടെ പത്രികാസമർപ്പണത്തിനായി പ്രവർത്തർക്കൊപ്പം ശിവകുമാറും പോയിരുന്നു. ശേഷം വീട്ടിലേയ്ക്ക് മടങ്ങിയ ശിവകുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് സുഹൃത്തുക്കളും പ്രാദേശിക നേതാക്കളും പറയുന്നു.അഞ്ചുവർഷമായി സിപിഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയാണ് ശിവകുമാർ. വടകോട് സ്വകാര്യ ഫാമിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. പത്രവിതരണത്തിലും സഹായിച്ചിരുന്നു. അവിവാഹിതനാണ്.സംഭവസ്ഥലത്തെത്തിയ കസബ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മരണകാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
---------------
Hindusthan Samachar / Roshith K