Enter your Email Address to subscribe to our newsletters

Kozhikode, 18 നവംബര്‍ (H.S.)
കോഴിക്കോട്: വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം. കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. വടകര എംഎസിടി കോടതിയാണ് കേസ് തീർപ്പാക്കിയത്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസിൽ നിർണ്ണായകമായത്.
ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് രാത്രിയാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. മാധ്യമ വാർത്തകളെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു . അസാധാരണമായ അന്വേഷണത്തിനൊടുവില്‍ ഇടിച്ചിട്ട കാര്‍ പൊലീസ് കണ്ടെത്തി. മാപ്പില്ലാത്ത ക്രൂരത ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സുധീറിന്റെയും സ്മിതയുടെയും മകൾ ദൃഷണയെയും മുത്തശ്ശി ബേബിയെയും അമിതവേഗതയിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ചു. വടകരയ്ക്കടുത്തുള്ള ചോറോട് മാതാ അമൃതാനന്ദമയി മഠത്തിൽ രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. ബസിൽ നിന്ന് ഇറങ്ങിയ ഇരുവരും റോഡ് മുറിച്ചുകടക്കുമ്പോൾ കാർ അവരുടെ ഇടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ബേബി (62) മരിച്ചു. കുട്ടി ഇപ്പോഴും കോമയിലാണ്, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചു.
ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവർ നൽകിയ ഏക സൂചന വടകരയിൽ KL 18 രജിസ്ട്രേഷനുള്ള വെളുത്ത മാരുതി സ്വിഫ്റ്റ് കാറായിരുന്നു അത് എന്നതായിരുന്നു. അപകടത്തിന് ശേഷം, കാർ ഷജീലിന്റെ ഭാര്യയുടെ വീട്ടിൽ സൂക്ഷിച്ചിരുന്നു.
എന്നിരുന്നാലും, കാറിന്റെ ഇൻഷുറൻസ് ക്ലെയിം കള്ളക്കഥകൾ പൊളിച്ചു. ഫെബ്രുവരി 17 ന് അപകടം നടന്നു. മാർച്ചിൽ, കാർ മതിലിൽ ഇടിച്ചുവെന്ന വ്യാജേന ക്ലെയിം നീക്കി.
ഫെബ്രുവരി 17 ന് ശേഷമുള്ള ഇൻഷുറൻസ് ക്ലെയിമുകൾ പരിശോധിച്ചപ്പോൾ, അപകട സമയത്ത് വാഹനം വടകര-തലശ്ശേരി റോഡിൽ സഞ്ചരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
---------------
Hindusthan Samachar / Roshith K