Enter your Email Address to subscribe to our newsletters

Kerala, 18 നവംബര്‍ (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ മഴമുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
മധ്യ- തെക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് ശബരിമല തീർഥാടകർ ജാഗ്രത പാലിക്കണം എന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്.
ഇന്ന്, ചൊവ്വാഴ്ച, 2025 നവംബർ 18, കേരളത്തിൽ മഴയും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) നിരവധി ജില്ലകൾക്ക് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പൊതു കാലാവസ്ഥ
സ്ഥിതി: ഇടിമിന്നലോടുകൂടിയ മഴ.
താപനില: പരമാവധി 28°C ഉം കുറഞ്ഞത് 23°C ഉം.
മഴ: ദിവസം മുഴുവൻ മഴയ്ക്കുള്ള സാധ്യത കൂടുതലാണ്, ഏകദേശം 74-75% സാധ്യത.
ഈർപ്പനില: ഈ പ്രദേശം വളരെ ഈർപ്പമുള്ളതാണ്, ഏകദേശം 84-85% താപനില.
കാറ്റ്: സാധാരണയായി പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് പടിഞ്ഞാറ് നിന്ന് നേരിയ കാറ്റ് വീശുന്നു.
ജില്ലാടിസ്ഥാനത്തിലുള്ള അലേർട്ടുകൾ
ഇന്ന് താഴെപ്പറയുന്ന ജില്ലകളിൽ ഐഎംഡി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത (24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ) സൂചന:
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
മലപ്പുറം
കോഴിക്കോട്
വയനാട്
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
18/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്
22/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
---------------
Hindusthan Samachar / Roshith K