Enter your Email Address to subscribe to our newsletters

Palakkad, 18 നവംബര്‍ (H.S.)
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കെഎസ്‌യു. പാലക്കാട് തൃത്താല നിയോജകമണ്ഡലത്തിൽ എവിടെയും കെഎസ്‌യുവിനെ പരിഗണിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്താനായി കെഎസ്‌യു തീരുമാനിച്ചത്.
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണ് നേത്യത്വം പ്രവർത്തിക്കുന്നത്. ഗ്രൂപ്പും പണവുമുള്ള ആളുകൾക്ക് വേണ്ടി സീറ്റുകൾ വീതംവെച്ച നൽകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സീറ്റ് മോഹിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇവിടെ നടക്കുന്ന നീതികേട് എന്താണെന്ന് കോൺഗ്രസിന്റെ പാർട്ടി നേത്യത്വത്തിന് മുന്നിൽ തുറന്നുകാണിക്കാനാണ് ശ്രമിക്കുന്നതെന്നും പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സി.എ. റംഷാദ് പറഞ്ഞു. നിയോജക മണ്ഡലം കമ്മിറ്റി കോർ കമ്മിറ്റി വിളിച്ചില്ലെന്ന് ആരോപണം ഉണ്ട്. കഴിഞ്ഞ ദിവസമായിരുന്നു തൃത്താല നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നത്.
---------------
Hindusthan Samachar / Roshith K