Enter your Email Address to subscribe to our newsletters

Mahe , 18 നവംബര്‍ (H.S.)
മാഹി ∙ തലശ്ശേരി – മാഹി ബൈപാസിൽ പള്ളൂർ സിഗ്നൽ പോസ്റ്റിൽ അടിപ്പാത നിർമാണം പുരോഗമിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്നുമുതൽ ആറു മാസം ബൈപാസിൽ നിയന്ത്രണമുണ്ടാകും. പള്ളൂർ മുതൽ ഒളവിലം വരെ ബൈപാസ് പൂർണമായും അടച്ചിടും.
കണ്ണൂർ ഭാഗത്ത് ആറുവരിപ്പാത വഴിവരുന്ന വാഹനങ്ങൾ പള്ളൂർ മേൽപാലത്തിൽനിന്ന് ഇടതുഭാഗം ചേർന്നുള്ള സർവീസ് റോഡ് വഴി നേരെ ഒളവിലം ഭാഗത്തെത്തി ബൈപാസിൽ കയറുന്ന രീതിയിൽ പോകണം. കോഴിക്കോട്ടുനിന്നും വരുന്ന വാഹനങ്ങൾ സിഗ്നൽ എത്തുന്നതിനു മുൻപുള്ള സർവീസ് റോഡിൽ പ്രവേശിച്ചു പള്ളൂർ മേൽപാലത്തിനു സമീപത്തെത്തി ബൈപാസിൽ കയറണം. ചൊക്ലി ഭാഗത്തുനിന്നു സിഗ്നൽ പോസ്റ്റിലെത്തുന്ന വാഹനങ്ങൾ സർവീസ് റോഡിൽ പ്രവേശിച്ച് ഒളവിലം അണ്ടർ പാസ് വഴി പെരിങ്ങാടി റോഡ് വഴി ന്യൂമാഹിയിൽ പ്രവേശിക്കാം. തിരികെ ചൊക്ലിയിലേക്കു പോകേണ്ട വാഹനങ്ങൾ ഒളവിലത്തുനിന്നും സർവീസ് റോഡ് വഴി പള്ളൂരിലെത്തി ശ്രീനാരായണ അണ്ടർ പാസ് വഴിയും യാത്ര തുടരാം
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാടിനെയും കോഴിക്കോട് ജില്ലയിലെ അഴിയൂരിനെയും ബന്ധിപ്പിക്കുന്ന 18.6 കിലോമീറ്റർ നീളമുള്ള ആറുവരി ദേശീയപാതയായ (എൻ.എച്ച് 66) തലശ്ശേരി-മാഹി ബൈപ്പാസ് ഗതാഗതത്തിനായി പൂർണമായി തുറന്നു. 2024 മാർച്ച് 11-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്.
പദ്ധതി വിവരങ്ങൾ
ദൂരം: 18.6 കിലോമീറ്റർ, കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാടിനെയും കോഴിക്കോട് ജില്ലയിലെ അഴിയൂരിനെയും ബന്ധിപ്പിക്കുന്നു.
ലക്ഷ്യം: തലശ്ശേരി, മാഹി നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, അതുവഴി യാത്രാസമയം ഗണ്യമായി കുറയ്ക്കുക.
യാത്രാസമയം: മുഴപ്പിലങ്ങാടിനും അഴിയൂരിനും ഇടയിലുള്ള യാത്രാസമയം ഏകദേശം 45 മിനിറ്റിൽ നിന്ന് 14 മിനിറ്റായി കുറച്ചു.
ചെലവ്: 1,516 കോടി രൂപയിലധികം ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.
പ്രധാന ഭാഗങ്ങൾ: അഞ്ചരക്കണ്ടി, കുയ്യാലി, ധർമ്മടം, മാഹി പുഴകൾക്ക് കുറുകെയുള്ള നാല് വലിയ പാലങ്ങൾ, 21 അടിപ്പാതകൾ, ഒരു റെയിൽവേ മേൽപ്പാലം, കൊളശ്ശേരിയിലെ ഒരു ടോൾ പ്ലാസ എന്നിവ ബൈപ്പാസിലുണ്ട്.
---------------
Hindusthan Samachar / Roshith K