Enter your Email Address to subscribe to our newsletters

Sabarimala, 18 നവംബര്‍ (H.S.)
ശബരിമല ദര്‍ശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് ഒരു ദിവസത്തെ സ്‌പോട് ബുക്കിംഗ് 20000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തി. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണ ഏര്‍പ്പെടുത്തും. ഇതിനായി ഭക്തര്‍ക്ക് തങ്ങാന്‍ നിലക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്‌സില്‍ എത്തി വിശ്രമിക്കുന്ന ഭക്തര്‍ക്ക് വരിനില്‍ക്കുന്നതിലെ മുന്‍ഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്‌സുകളില്‍ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്‌സിലും അധികം ജീവനക്കാരെ നിയോഗിച്ചു. പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപ്പോകാന്‍ സാഹചര്യമൊരുക്കും ഇതിനായി നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നില്‍ക്കുമ്പോള്‍ ഏതെങ്കിലും ഭാഗത്ത് ഭക്തര്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ടെങ്കില്‍ ഭക്തര്‍ക്ക് അരികിലേക്ക് കുടിവെള്ളം എത്തിച്ചു നല്‍കും
---------------
Hindusthan Samachar / Sreejith S