ഫീസ് റോക്കറ്റ് വേഗത്തിൽ വർദ്ധിപ്പിക്കുന്ന സർക്കാർ, വിദ്യാർത്ഥികളുടെ ഇ ഗ്രാന്റ്സ് നൽകാൻ ഒച്ചിന്റെ വേഗമെങ്കിലും കാണിക്കണം - എബിവിപി
Thiruvanathapuram, 18 നവംബര്‍ (H.S.) ഇ-ഗ്രാൻറ് തുക സമയബന്ധിതമായി നൽകുവാനും കാലാനുസൃതമായി വർധിപ്പിക്കുവാനും സർക്കാർ തയ്യാറാകണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. കഴിഞ്ഞ 2 വർഷമായി ഇ-ഗ്രാന്റ് വിഹിതത്തിൽ കോടിക്കണക്കിന് രൂപ സർക്കാർ S
ABVP


Thiruvanathapuram, 18 നവംബര്‍ (H.S.)

ഇ-ഗ്രാൻറ് തുക സമയബന്ധിതമായി നൽകുവാനും കാലാനുസൃതമായി വർധിപ്പിക്കുവാനും സർക്കാർ തയ്യാറാകണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. കഴിഞ്ഞ 2 വർഷമായി ഇ-ഗ്രാന്റ് വിഹിതത്തിൽ കോടിക്കണക്കിന് രൂപ സർക്കാർ SC-ST വിദ്യാർത്ഥികൾക്ക് നൽകുവാനുണ്ട്. പല വിദ്യാർത്ഥികളും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ്. വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാൻ ലഭിക്കേണ്ട തുക പഠനം കഴിഞ്ഞ് ലഭിച്ചിട്ട് എന്ത് ഫലമാണുള്ളത്. സമയബന്ധിതമായി ഈ ഗ്രാന്റ്സ് തുക അനുവദിക്കാതെ സർക്കാർ കാണിക്കുന്ന വഞ്ചനയിൽ നിരവധി വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നു. ഫീസ് എല്ലാ വർഷവും റോക്കറ്റുപോലെ വർദ്ധിപ്പിക്കാൻ ശുഷ്‌കാന്തി കാണിക്കുന്ന സർക്കാർ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് അനുവദിക്കുന്നതിൽ റോക്കറ്റ് വേഗം പോയിട്ട് ഒച്ചിന്റെ വേഗം പോലും കാണിക്കുന്നില്ല. വിദ്യാർത്ഥികളുടെ മേലെ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന നിലപാട് സർക്കാർ അവസാനിപ്പില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News