Enter your Email Address to subscribe to our newsletters

Kozhikode, 18 നവംബര്‍ (H.S.)
കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ഇടത് സർക്കാരിനെതിരായ വിധിയെഴുത്തായി മാറുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലത്തായിയിലെ പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കാൻ ഇടത് സർക്കാരും ബിജെപിയും ഒത്തുകളിച്ചത് കേരളത്തിന് തന്നെ അപമാനമായ സംഭവമായിരുന്നു. അതിജീവിതയുടെ പരാതി പോലും കേൾക്കാൻ തയാറാകാത്ത മന്ത്രിയായിരുന്നു കെ.കെ.ശൈലജയെന്ന് കോടതി വിമർശിക്കുന്ന സാഹചര്യമുണ്ടായി. ഇടത് ഭരണത്തിൽ സ്ത്രീകൾ അരക്ഷിതരാണ്. ഇരകൾക്ക് വേണ്ടി നിലകൊള്ളേണ്ട ഭരണകൂടം ഇത്തരം കേസുകളിൽ പലപ്പോഴും വേട്ടക്കാർക്കൊപ്പമാണ് നിന്നത്. അധികാരങ്ങളെല്ലാം കവർന്നെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുന്ന നിലപാടുമായാണ് സർക്കാർ മുന്നോട്ട് പോയത്. ഇങ്ങനെയുള്ള ഒട്ടേറെ ജനകീയ പ്രശ്‌നങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകും. പി എം എ സലാം പറഞ്ഞു.
---------------
Hindusthan Samachar / Roshith K