Enter your Email Address to subscribe to our newsletters

Trivandrum , 18 നവംബര്‍ (H.S.)
തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവച്ചു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. താൽക്കാലിക ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ വേണമെന്നും ആവശ്യപ്പെട്ട് എൻ.ശക്തൻ നേതൃത്വത്തെ നേരത്തെ സമീപിച്ചിരുന്നു. പാലോട് രവി രാജിവച്ചപ്പോൾ 10 ദിവസത്തേക്ക് എന്നു പറഞ്ഞ് ഏൽപിച്ച ചുമതലയിൽ നിന്നു 3 മാസമായിട്ടും മാറ്റാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ നിലപാട്. തുടർന്ന് രാജി ആവശ്യവുമായി എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരെ ബന്ധപ്പെടുകയായിരുന്നു.
ശക്തൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യപ്പെടുന്നുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിന്റേത് ജില്ലയിലാകെ പൂർണ ശ്രദ്ധ വേണ്ട ചുമതലയായതിനാലാണ് അദ്ദേഹം രാജി വച്ചിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. അതേസമയം കെപിസിസി നേതൃത്വം എൻ ശക്തന്റെ രാജി രാജി സ്വീകരിച്ചിട്ടില്ല. കെപിസിസി അധ്യക്ഷൻ അദ്ദേഹവുമായി ചർച്ച നടത്തും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം .
ശബ്ദ സന്ദേശ വിവാദവും പാലോട് രവിയുടെ രാജിയും
ഒരു കോൺഗ്രസ് പ്രവർത്തകനുമായ നടത്തിയ സംഭാഷണം ചോർന്നതിനെ തുടർന്നുണ്ടായ വിവാദത്തെ തുടർന്നാണ് പാലോട് രവിയുടെ രാജി വയ്ക്കുകയും പിന്നാലെ തിരുവനന്തപുരം ഡിസിസി (ജില്ലാ കോൺഗ്രസ് കമ്മിറ്റി) പ്രസിഡന്റിന്റെ താൽക്കാലിക ചുമതല മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ എൻ. ശക്തന് നൽകുകയും ചെയ്തത്.
സംഭവത്തിന്റെ പ്രധാന വിവരങ്ങൾ:
രാജി: തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവി, ഒരു പ്രാദേശിക നേതാവുമായി നടത്തിയ സ്വകാര്യ ടെലിഫോൺ സംഭാഷണം ചോർന്നതിനെ തുടർന്നാണ് രാജി വച്ചു.
ചോർച്ചാ വിവാദം: ഈ സംഭാഷണത്തിൽ, കോൺഗ്രസ് പാർട്ടിക്ക് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും 2026 നിയമസഭാ തിരഞ്ഞെടുപ്പുകളിലും കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും, എൽഡിഎഫ് മൂന്നാം തവണയും തുടർഭരണം നേടുമെന്നും പാലോട് രവി അഭിപ്രായപ്പെട്ടിരുന്നു.
താൽക്കാലിക നിയമനം: വിവാദത്തെ തുടർന്ന് പാലോട് രവി രാജി വെച്ചതോടെ, മുൻ സ്പീക്കറും കെപിസിസി (കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി) വൈസ് പ്രസിഡന്റുമായ എൻ. ശക്തന് കെപിസിസി നേതൃത്വം താൽക്കാലിക ചുമതല നൽകുകയായിരുന്നു.
---------------
Hindusthan Samachar / Roshith K