Enter your Email Address to subscribe to our newsletters

Kochi, 18 നവംബര്‍ (H.S.)
കോഴിക്കോട്ടെ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥി വിഎം വിനു ഹൈക്കോടതിയെ സമീപിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാണ് വിനുവിന്റെ ഹര്‍ജിയിലെ ആവശ്യം. മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടി കോണ്‍ഗ്രസ് പ്രചരണം ആരംഭിച്ച ശേഷമാണ് വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന വിവരം പുറത്തു വന്നത്. ഇതോടെ സിപിഎം ഇടപെട്ട് പേര് വെട്ടി എന്ന് ആരോപണം ഉയര്‍ന്നു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വിനുവിന് വോട്ടുണ്ടായിരുന്നില്ലെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ സ്ഥീരീകരണം പുറത്തുവന്നു. ഇതോടെ കോണ്‍ഗ്രസ് വാദം പൊളിയുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നുവെന്ന് ആവര്‍ത്തിച്ച പറയുകയാണ് വിനുവും കോണ്‍ഗ്രസും. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
---------------
Hindusthan Samachar / Sreejith S