സഹകരണ ബാങ്കിൽ നിന്നും താൻ ലോണെടുത്ത് മുങ്ങിയെന്ന വാർത്ത വ്യാജമെന്ന് ബിജെപി ജനറൽ സെക്രട്ടറി എസ് സുരേഷ്
Kerala, 19 നവംബര്‍ (H.S.) സഹകരണ ബാങ്കിൽ നിന്നും താൻ ലോണെടുത്ത് മുങ്ങിയെന്ന വാർത്ത വ്യാജമെന്ന് ബിജെപി ജനറൽ സെക്രട്ടറി എസ് സുരേഷ്..ഞാൻ ലോൺ എടുത്തിട്ടില്ല തിരിച്ചടയ്ക്കാൻ ഇല്ല ... 30 വർഷത്തെ പൊതു ജീവിതം സംശുദ്ധമാണ്, കള്ളപ്രചരണത്തിനെതിരെ നിയമനടപടി
Adv. S. Suresh


Kerala, 19 നവംബര്‍ (H.S.)

സഹകരണ ബാങ്കിൽ നിന്നും താൻ ലോണെടുത്ത് മുങ്ങിയെന്ന വാർത്ത വ്യാജമെന്ന് ബിജെപി ജനറൽ സെക്രട്ടറി എസ് സുരേഷ്..ഞാൻ ലോൺ എടുത്തിട്ടില്ല തിരിച്ചടയ്ക്കാൻ ഇല്ല ... 30 വർഷത്തെ പൊതു ജീവിതം സംശുദ്ധമാണ്,

കള്ളപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ് സുരേഷ് പറഞ്ഞു..

2016 ജൂലൈ 26 ന് തന്നെ പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘം ഭരണസമിതി അംഗമെന്ന സ്ഥാനത്തു നിന്ന് ഞാൻ രാജി വെച്ചിരുന്നു. ഒരു ലോണോ ഒരു ചിട്ടിയോ ഏതെങ്കിലും ഒരു ലോണിന് വേണ്ടിയുള്ള ശുപാർശയോ ആ സഹകരണ സംഘത്തിൽ ഞാൻ നടത്തിയതായി സഹകരണ വകുപ്പ് അന്വേഷണം റിപ്പോർട്ടിൽ പോലും പറയുന്നില്ല .2023- 24 കാലഘട്ടത്തിലെ അന്വേഷണ റിപ്പോർട്ടാണ് പുതിയ കണ്ടുപിടുത്തമായി രാഷ്ട്രീയ ലക്ഷ്യത്തോടെ എനിക്കെതിരെ വ്യാജ ആരോപണങ്ങളായി ദേശാഭിമാനിയും കൈരളിയും ഉന്നയിച്ചിരിക്കുന്നത്.

പ്രസ്തുത റിപ്പോർട്ടിന്മേലുള്ള നടപടികൾ ബഹുമാനപ്പെട്ട ഹൈക്കോടതി 6.1.2025 ൽ സ്റ്റേ ചെയ്തിട്ടുള്ളതാണ്. വസ്തുതകൾ ഇതായിരിക്കെയാണ് ഞാൻ ലോണെടുത്ത് തിരിച്ചടച്ചില്ല, തട്ടിപ്പ് നടത്തി എന്നൊക്കെയുള്ള തെറ്റായ വാർത്തകൾ സി പി എമ്മിന്റെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. അവർ ഇത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്തു കൊണ്ടേയിരിക്കും. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ യാഥാർത്ഥ്യം തിരിച്ചറിയണം. തിരുവനന്തപുരം നഗരസഭയിലെ ബിജെപിയുടെ മുന്നേറ്റമാണ് സി പി എമ്മിന്റെ പ്രശ്നമെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്. വസ്തുതാ വിരുദ്ധവും മനപ്പൂർവ്വം അധിക്ഷേപിക്കാനും ഇടയാകുന്ന വിധത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്ന സി പി എമ്മിന്റെ മധ്യമങ്ങൾക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു

തദ്ദേശ തെരഞ്ഞെടുപ്പിലെ ബി ജെ പി മുന്നേറ്റം തടയാൻ ദേശാഭിമാനിയും കൈരളിയും വാജവാർത്തകളുടെ കെട്ടഴിച്ചു തുടങ്ങിയിട്ടുണ്ട്. സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്ത് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറിയായ ഞാൻ മുങ്ങി എന്നാണ് ഇന്നത്തെ വ്യാജവാർത്താ സ്‌പെഷ്യലിസ്റ്റുകളുടെ കണ്ടുപിടുത്തം. മറ്റൊന്ന്,ബിജെപി സംസ്ഥാന ട്രഷററായ ഇ.കൃഷ്ണദാസിനെ നഗരസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ പാലക്കാട് നഗരസഭയിലെ മറ്റു ബിജെപി നേതാക്കൾ തീരുമാനിച്ചു എന്ന വാർത്തയാണ്. ശബരിമലയിലെ സ്വർണ്ണക്കൊള്ള അടക്കം നിരവധി വിഷയങ്ങളിലെ തിരിച്ചടി മറികടക്കാൻ ദേശാഭിമാനിയിലെയും കൈരളിയിലേയും മാധ്യമപ്രവർത്തകരെക്കൊണ്ട് ഓവർ ടൈം പണിയെടുപ്പിച്ച് നുണയെഴുതിക്കുന്ന പതിവു പരിപാടി ഇത്തവണ വിജയിക്കില്ലെന്ന് സി പി എം നേതൃത്വം മനസിലാക്കണമെന്നും സുരേഷ് ആരോപിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News