Enter your Email Address to subscribe to our newsletters

Ernakulam, 19 നവംബര്‍ (H.S.)
വൈറ്റില ബാറിലെ ആക്രമണത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ഔറംഗസീബും സംഘവും എന്ന് പൊലീസ്. ഔറംഗസീബിന്റെ പെൺസുഹൃത്തിനെ ശല്യം ചെയ്തതാണ് പ്രകോപനം ഉണ്ടാക്കിയത്. കേസിൽ മോഡലായ അലീന ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
വൈറ്റില ബാറിൽ വടിവാളുമായി എത്തിയാണ് ഔറംഗസീബും സംഘവും ആക്രമണം നടത്തിയത്. എന്നാൽ സംഭവത്തിന് പിന്നാലെ ഔറംഗസീബ് ഒളിവിൽ പോയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ അൽ അമീൻ, ഷഹിൻ ഷാ എന്നിവരെയാണ് മരട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16 ാം തീയ്യതിയായിരുന്നു സംഭവം. വൈറ്റിലയിലെ ജെവീകെ പാർക്ക് എന്ന ബാറിൽ മദ്യപിക്കാനെത്തിയ യുവതി അടക്കമുള്ള സംഘമാണ് അക്രമം അഴിച്ച് വിട്ടത്. കേസിൽ അലീന, ഷഹിൻ ഷാ, അൽ അമീൻ എന്നിവരാണ് പിടിയിലായി. പ്രതികളിലൊരാളായ അലീനയും ബാറിലുണ്ടായിരുന്ന മറ്റൊരാളും തമ്മിൽ തർക്കം ഉണ്ടായി. ബാർ ജീവനക്കാർ ഇത് ചോദ്യം ചെയ്തതതാണ് സംഘർഷത്തിൽ കലാശിച്ചത്.
ബാർ ഉടമ നൽകിയ പരാതിയിലാണ് നാല് പേർക്കെതിരെ കേസ് എടുത്തത്. പുറത്ത് പോയ അലീനയും സുഹൃത്തുക്കളും വടിവാളുമായാണ് തിരികെ എത്തിയത്. വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവ് ഒളിവിലാണ്. സംഘർഷത്തിൽ പ്രതികൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എറണാകുളത്ത് പഠനാവശ്യങ്ങൾക്കായി എത്തിയവരാണ് പ്രതികൾ .
---------------
Hindusthan Samachar / CHANDHU CHANDRASEKHAR