വിദ്യാഭ്യാസ ഓഫിസുകളില്‍ വിജിലൻസ് റെയ്ഡ്: 'ഓപ്പറേഷൻ ബ്ലാക്ക് ബോര്‍ഡ്' ആരംഭിച്ചു
Kerala, 19 നവംബര്‍ (H.S.) പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫിസുകളില്‍ വ്യാപക ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് വിജിലൻസിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’ എന്ന പേരിലാണ് സംസ്ഥാനത്തെ പ്രധാന വിദ്യ
Operation Black Board


Kerala, 19 നവംബര്‍ (H.S.)

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫിസുകളില്‍ വ്യാപക ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് വിജിലൻസിന്റെ മിന്നല്‍ പരിശോധന.

‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’ എന്ന പേരിലാണ് സംസ്ഥാനത്തെ പ്രധാന വിദ്യാഭ്യാസ ഓഫിസുകളില്‍ റെയ്ഡ് ആരംഭിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയാണ് പരിശോധന തുടങ്ങിയത്.

ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി) ഓഫിസുകളിലും വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകളിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കൂടാതെ, ഹൈസ്‌കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും (ഡി.ഇ.ഒ) റെയ്ഡ് നടക്കുന്നുണ്ട്.

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപകരുടെ സർവീസ് സംബന്ധമായ വിഷയങ്ങളില്‍ ക്രമക്കേടുകളും അഴിമതിയും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍, 7 റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകള്‍, 7 അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. പരിശോധന തുടരുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News