ശബരിമലയിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: ബിജെപി,പ്രധിനിധി സംഘം ശബരിമല സന്ദർശിക്കും
Thiruvanathapuram, 19 നവംബര്‍ (H.S.) ശബരിമലയിലെത്തിയ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ എവിടെയാണെന്നും ബിജെപി ദേശീയനിര്‍വാഹകസമിതിയംഗം ശ്രീ പി കെ കൃഷ്ണദാസ്. ബിജെപിയുടെ ഒരു പ്
പി കെ കൃഷ്ണദാസ്


Thiruvanathapuram, 19 നവംബര്‍ (H.S.)

ശബരിമലയിലെത്തിയ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ എവിടെയാണെന്നും ബിജെപി ദേശീയനിര്‍വാഹകസമിതിയംഗം ശ്രീ പി കെ കൃഷ്ണദാസ്. ബിജെപിയുടെ ഒരു പ്രതിനിധി സംഘം ഉടന്‍തന്നെ ശബരിമല സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. ശബരിമലയിലെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പി കെ.കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വകുപ്പ് മന്ത്രിയും, പിന്നീട് വൈദ്യുതി, ഗതാഗതം, പൊതുമരാമത്ത്, ഭക്ഷ്യ, ആരോഗ്യ മന്ത്രിമാരും വെവ്വേറെയും ഒരുമിച്ചും യോഗങ്ങള്‍ വിളിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ദേവസ്വം മന്ത്രി ഒരു യോഗം പോലും വിളിച്ചില്ല. മുഖ്യമന്ത്രിയും അവലോകന യോഗം നടത്തിയില്ല. അവരുടെയെല്ലാം താല്പര്യം ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയില്‍ മാത്രമായിരുന്നു, അത് അവര്‍ മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്തു. കേരളത്തിലെയും ഭാരതത്തിലെയും കോടിക്കണക്കിന് ഭക്തജനങ്ങള്‍ ഈ മോഷണം തിരിച്ചറിഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിന്റെ തനിനിറം പുറത്തായി.

മോഷണം പിടിക്കപ്പെട്ടതിലുള്ള പ്രതികാരം അവര്‍ തീര്‍ക്കുന്നത് ഭക്തജനങ്ങളോടാണ്. തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റുന്നത്. ഇത് നേരത്തെ ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? ഈ തീരുമാനം എന്തുകൊണ്ട് നേരത്തെ ഉണ്ടായില്ല?

ശബരിമല തീര്‍ത്ഥാടനം ആരംഭത്തില്‍ തന്നെ പാളിയിരിക്കുന്നു.

മുന്നൊരുക്കങ്ങള്‍ ഒന്നും നടത്താത്തതാണ് ഇതിന്റെ അടിസ്ഥാനപരമായ കാരണം. തീര്‍ത്ഥാടനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം. ഈ വിഷയത്തില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് സാധ്യമല്ല. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും മനഃപൂര്‍വ്വമായ വീഴ്ച വരുത്തിയിരിക്കുകയാണ്. ഇത് യാദൃശ്ചികമല്ല, മറിച്ച് ബോധപൂര്‍വ്വമാണ്. സാധാരണ തീര്‍ത്ഥാടനത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിക്കുന്ന വെര്‍ച്വല്‍ ക്യൂ രജിസ്ട്രേഷന്‍ ഇത്തവണ തുടങ്ങിയത് നവംബര്‍ ഒന്നിനാണ്. നവംബര്‍ 17-ന് തീര്‍ത്ഥാടനം ആരംഭിക്കുമ്പോള്‍, വെറും 16 ദിവസം മുന്‍പ് രജിസ്ട്രേഷന്‍ തുടങ്ങിയാല്‍ കേരളത്തിന് പുറത്തുനിന്നുള്ള ഭക്തര്‍ എങ്ങനെയാണ് യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും മറ്റ് മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യുക, കൃഷ്ണദാസ് ചോദിച്ചു.

ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ നടത്താതിരുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശബരിമലയിലെ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഒരു കോടി വിശ്വാസികളുടെ ഒപ്പ് ശേഖരിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് ഭക്തജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ട ശബരിമലയില്‍ നടപ്പാക്കരുതെന്നാണ് ബിജെപിക്ക് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളതെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News