Enter your Email Address to subscribe to our newsletters

Kochi, 19 നവംബര്‍ (H.S.)
കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി സിപിഐഎം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമ വിരുദ്ധമാണണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പമുള്ള എസ്‌ഐആര്‍ ബിഎല്‍ഒമാരെ സമ്മര്‍ദത്തിലാക്കുന്നു എന്നും സിപിഐഎം ഹർജിയിൽ പറയുന്നു.
ലക്ഷക്കണക്കിന് വോട്ടര്‍മാരെ എസ്‌ഐആര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്നാണ് സിപിഐഎം വാദം. പ്രവാസികള്‍ ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ വിരുദ്ധമാണെന്നും സിപിഐഎം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
അതേസമയം സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിലെ സാഹചര്യം സങ്കീർണതകൾ സൃഷ്ടിക്കുമെന്നാണ് വാദം. രാഷ്ട്രീയ പാർട്ടികളും എസ്ഐആറിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങിയിട്ടുണ്ട്.
എസ്ഐആർ നടപടികൾ പുരോഗമിക്കുന്നതിനിടെ ബിഎല്‍ഒമാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ചും ഉത്തരവിറങ്ങി. പ്രിസൈഡിംഗ് ഓഫീസര്‍മാരായും പോളിംഗ് ഓഫീസര്‍മാരായുമാണ് നിയമനം. വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിക്ക് കയറണമെന്ന് ജില്ലാ കളക്ടര്‍മാരാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാൽ ബിഎൽഒമാരെ തദ്ദേശ തെരഞ്ഞെടുപ്പ് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കില്ല എന്നായിരുന്നു കമ്മീഷൻ ഉത്തരവ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR