Enter your Email Address to subscribe to our newsletters

Kannur, 2 നവംബര്‍ (H.S.)
പയ്യാമ്ബലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേർ തിരയില്‍പെട്ട് മരിച്ചു. അഫ്നന്‍, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്.
കർണാടക സ്വദേശികളായ വിദ്യാർഥികളാണ് ഇവർ. കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്ബലത്തെ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇവരെല്ലാം കടലില്‍ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേര്‍ തിരയില്‍പ്പെട്ടത്.
ഞായറാഴ്ച പകല്‍ 11 മണിയോടെയായിരുന്നു അപകടം. രണ്ടു പേരുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. ഒന്നരയോടെയാണ് മൂന്നാമത്തെയാളുടെയും മൃതദ്ദേഹം കിട്ടിയത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബെംഗളുരു സെൻ്റ് ആൻസ് കോളേജിലെ ബിഫാം വിദ്യാർഥികളാണ് ഇവർ.
പുറത്തെടുത്ത ആളെ കൊണ്ടുപോകാൻ ആംബുലൻസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസ് ജീപ്പിലാണ് ഇവരെ കൊണ്ടുപോയത്. കര്‍ണാടകയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും 11 അംഗ സംഘമാണ് കണ്ണൂരിലേക്ക് എത്തിയത്. ഇന്നലെ കണ്ണൂര്‍ ക്ലബില്‍ താമസിച്ചതിന് ശേഷം ഇന്ന് ബീച്ചില്‍ എത്തിയതായിരുന്നു.
താമസിക്കുന്ന റിസോർട്ടിനു മുന്നിലെ കടലിലാണ് ഇവർ ഇറങ്ങിയത് അഫ്റാസാണ് ആദ്യം കടലില്‍ ഇറങ്ങിയത്. ഒഴുക്കില്‍പ്പെട്ടതോടെ മറ്റു 2 പേർ രക്ഷിക്കാന്‍ ഇറങ്ങി. മൂന്നുപേരും ഒഴുക്കില്‍പ്പെട്ടതോടെ കൂട്ടത്തിലുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിക്കുകയായിരുന്നു. ആദ്യം രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.
ഫയർഫോഴ്സും പോലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് മൂന്നാമത്തെയാളെ പുറത്തെടുത്തത്. ഇയാളെ റോഡിലേക്ക് എത്തിച്ച സമയത്താണ് ആംബുലൻസ് സംവിധാനമില്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ജീപ്പിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR