Enter your Email Address to subscribe to our newsletters

Thiruvananthapuram, 2 നവംബര്‍ (H.S.)
തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷൻ തിരിച്ചുപിടിക്കുമെന്ന് കെ മുരളീധരൻ. ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ആദ്യഘട്ടത്തില്‍ മുൻ എംഎല്‍എ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ശബരീനാഥ് കവടിയാറില്‍ മത്സരിക്കും.
സീനിയർ അംഗം ജോണ്‍സണ്‍ ജോസഫ് ഉള്ളൂരില്‍ മത്സരിക്കും.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയൻ വാഴുതക്കാട് വാർഡില്‍. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടട വാർഡിലും പേരൂർക്കടയില്‍ ജി മോഹനൻ (പേരൂർക്കട മോഹനൻ), വട്ടിയൂർക്കാവില്‍ ഉദയകുമാർ എസ് , പാളയത്ത് എസ് ഷേർളി, പേട്ടയില്‍ ഡി അനില്‍കുമാർ എന്നിങ്ങനെ 48 പേരെയാണ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.
101 വാർഡിലേക്കുമുള്ള സ്ഥാനാർത്ഥി പട്ടിക മറ്റന്നാള്‍ പുറത്തുവിടും. ഘടകകക്ഷികളുമായി ആലോചിച്ച് ബാക്കി സീറ്റുകളുടെ സ്ഥാനാർഥി പട്ടിക പുറത്തുവിടുമെന്ന് കെ മുരളീധരൻ പറഞ്ഞു. ജനകീയ വിചാരണ ജാഥ നാളെ മുതല്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജാഥ ഉദ്ഘാടനം ചെയ്യും.പത്തില്‍ നിന്ന് 51 ലെത്തുക എന്നതാണ് ലക്ഷ്യം. 84 സീറ്റുകളിലാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് നഗരസഭയില്‍ മത്സരിച്ചത്. ഇത്തവണ മത്സരിക്കുന്ന കൂടുതല്‍ സ്ഥാനാർഥികളും ചെറുപ്പക്കാർ ആണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR