Enter your Email Address to subscribe to our newsletters

Thiruvananthapuram, 2 നവംബര്‍ (H.S.)
ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡണ്ടും സാമൂഹിക, സാംസ്‌കാരിക, സമൂദായിക പ്രവർത്തന രംഗത്ത് ആലപ്പുഴ ജില്ലയില്‍ അറിയപ്പെടുന്ന പൊതുപ്രവർത്തകനുമായ കായലില്‍ രാജപ്പൻ കോണ്‍ഗ്രസ്സ് വിട്ടു.
അദ്ദേഹവും സഹധർമ്മിണി ഡി. രാജലക്ഷ്മിയും അനുയായികളും ബിജെപിയില്‍ ചേർന്ന് പ്രവർത്തിക്കും.
മുതുകുളത്ത് നടന്ന ബി. ജെ. പി. മണ്ഡലം കണ്‍വെൻഷനില്‍ ജില്ലാപ്രസിഡന്റ് ശ്രീ. സന്ദീപ് വാചസ്പതിയില്‍ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു.കേരള കാർഷിക സർവ്വകലാശാല പ്രസ്സ് മാനേജർ, മണ്ണുത്തി എസ്. എൻ. ഡി. പി ശാഖയോഗം പ്രസിഡന്റ്, തൃശൂർ യൂണിയൻ കൗണ്‍സില്‍ അംഗം, ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡന്റ്, ജനശ്രീമിഷൻ സംസ്ഥാന കമ്മിറ്റി അംഗവും ഹരിപ്പാട് ബ്ലോക്ക് യൂണിയൻ ചെയർമാൻ, മുതുകുളം പാണ്ഡവർകാവ് ദേവീഷേത്ര ഉപദേശകസമിതി പ്രസിഡന്റ്, സേവാഭാരതി മുതുകുളം രക്ഷാധികാരി എന്നീനിലകളില്‍ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഡി. രാജലക്ഷ്മി ജനശ്രീമിഷൻ ഹരിപ്പാട് ബ്ലോക്ക് യൂണിയൻ സെക്രട്ടറി ആയിരുന്നു.
കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് എം മഹേഷ് കുമാർ ബിജെപി സംസ്ഥാന സമിതി അംഗം ഗോപിനാഥൻ ഉണ്ണിത്താൻ,ബിജെപി കാർത്തികപ്പള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി അജിത് കുമാർ ചിങ്ങോലി, ഹരികൃഷ്‌ണൻ കാവിലത്ത് എന്നിവരും മറ്റു നേതാക്കളും നിരവധി പ്രവർത്തകരും സമ്മേളനത്തില്‍ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR