Enter your Email Address to subscribe to our newsletters

Thiruvananthapuram, 2 നവംബര്‍ (H.S.)
സെഖോണ്‍ ഇന്ത്യൻ വ്യോമസേനാ മാരത്തണിന്റെ (സിം-2025) ആദ്യ പതിപ്പ് ഇന്ന് (നവംബർ 02) രാജ്യത്ത് 62 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു.
1971 ലെ ഇന്തോ-പാക് യുദ്ധത്തിലെ ധീരതയ്ക്ക് ഇന്ത്യയുടെ പരമോന്നത യുദ്ധകാല പുരസ്കാരമായ പരംവീര ചക്ര ലഭിച്ച ഫ്ലൈയിംഗ് ഓഫീസർ നിർമ്മല്‍ ജിത് സിംഗ് സെഖോണിൻ്റെ സ്മരണയ്ക്കായാണ് ഈ മാരത്തണ്‍(സിം 2025) സംഘടിപ്പിക്കുന്നത്.
രാജ്യത്തുടനീളം കായികക്ഷമതയും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ വ്യോമസേനയുടെ ചലനാത്മകത, അച്ചടക്കം, ചൈതന്യം എന്നിവയെ പ്രതിനിധീകരിക്കുന്നതുമാണ് ഈ ഓട്ടം.തിരുവനന്തപുരത്ത് ദക്ഷിണ വ്യോമസേന യുടെ ആഭിമുഖ്യത്തി ലാണ് സെഖോണ്‍ മാരത്തണിൻ്റെ തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിച്ചത്.
ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷല്‍ മനീഷ് ഖന്ന, മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്യുകയും പങ്കെടുക്കുന്നവരുടെ ആവേശത്തിനും കായികക്ഷമതയ്ക്കും അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഇന്ത്യൻ വ്യോമസേന യുടെ പ്രധാന മൂല്യ ങ്ങളായി ശാരീരിക ക്ഷമതയുടെയും അച്ചടക്കത്തിന്റെയും പ്രാധാന്യത്തെ ക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു, രാജ്യത്തിന്റെ വ്യോമ യോദ്ധാക്കളെ നിർവചിക്കുന്ന അചഞ്ചലമായ ചൈതന്യം, വീര്യം, പ്രതിരോധശേഷി എന്നിവയാണ് സെഖോണ്‍ മാരത്തണ്‍ പ്രതീകവത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ വിജയികളെ ആദരിച്ചു കൊണ്ടാണ് പരിപാടി അവസാനിച്ചത്.
സംസ്ഥാനത്തുടനീളമുള്ള 1500 പേർ മാരത്തണില്‍ പങ്കെടുത്തു. വ്യോമസേനാ ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങള്‍ , പ്രാദേശിക റണ്ണിംഗ് ക്ലബ്ബുകള്‍, വിദ്യാർത്ഥി കള്‍, ഫിറ്റ്‌നസ് പ്രേമികള്‍ എന്നിവരുടെ ആവേശകരമായ പങ്കാളിത്തം മാരത്തണ്‍ ശ്രദ്ധേയമാക്കി. എല്ലാ പ്രായത്തിലും, കായിക ശേഷിയിലുമുള്ള പങ്കാളികള്‍ക്ക് അനുയോജ്യമായ രീതിയില്‍ 21 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സിം-2025 സംഘടിപ്പിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR