Enter your Email Address to subscribe to our newsletters

Kollam, 2 നവംബര്‍ (H.S.)
മുസ്ലീം ലീഗ് വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്ന് എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
'മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും, വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡാണെന്നും അവര്‍ക്ക് മനുഷ്യത്വമില്ലെന്നും പറഞ്ഞ വെള്ളാപ്പള്ളി അവര്‍ക്കാണോ നമ്മള്‍ വോട്ടു കൊടുക്കേണ്ടത് എന്നും ചോദിച്ചു .അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകും എന്ന് ചോദിച്ച അദ്ദേഹം മുസ്ലീം ലീഗിന്‍റെ ഭരണം വന്നാല്‍ നമ്മള്‍ നാടുവിടേണ്ടി വരും എന്നും ഓർമ്മിപ്പിച്ചു.അല്ലെങ്കില്‍ നമ്മള്‍ ആത്മഹത്യ ചെയ്യേണ്ടി വരും എന്നും വെള്ളാപ്പള്ളി പറഞ്ഞു.
'പേരില്‍ തന്നെ മുസ്ലീം കൂട്ടായ്മ. എന്നിട്ട് മതേതര കൂട്ടായ്മയെന്ന് പറയും, മുസ്ലീം അല്ലാത്ത ഒരു എംഎല്‍എ മുസ്ലീം ലീഗില്‍ ഉണ്ടോ?അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകും?'; വെള്ളാപ്പള്ളി ചോദിച്ചു.കൊല്ലം പുനലൂരില്‍ എസ്‌എൻഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
അതിനുശേഷം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെയായും അദ്ദേഹം ആഞ്ഞടിച്ചു. ഗണേഷ് കുമാർ തറ മന്ത്രിയെന്ന് കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി ചൂടുകാലത്ത് കുടിക്കാൻ വെച്ച വെള്ളം ബസില്‍ നിന്ന് പിടിച്ചിട്ട് ഗമ കാണിക്കുന്നു എന്നും ആരോപിച്ചു. കെഎസ്‌ആർടിസിയില്‍ തുഗ്ലക് ഭരണമായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR