പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ അപകടം; 3 യുവാക്കൾക്ക് ദാരുണാന്ത്യം
Payyambalam, Kannur, 2 നവംബര്‍ (H.S.) കണ്ണൂർ: കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ 3 പേരാണ് മരിച്ചത്. അഫ്നന്‍, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്നുള്ള മ
പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ അപകടം; 3 യുവാക്കൾക്ക് ദാരുണാന്ത്യം


Payyambalam, Kannur, 2 നവംബര്‍ (H.S.)

കണ്ണൂർ: കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ 3 പേരാണ് മരിച്ചത്. അഫ്നന്‍, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മൂവരും. പുറത്തെടുത്ത ആളെ കൊണ്ടുപോകാൻ ആംബുലൻസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് ജീപ്പിലാണ് ഇവരെ കൊണ്ടുപോയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും മെഡിക്കൽ വിദ്യാര്‍ത്ഥികളുടെയും 11 അംഗ സംഘമാണ് എത്തിയത്. ഇന്നലെ കണ്ണൂര്‍ ക്ലബിൽ താമസിച്ചതിന് ശേഷം ഇന്ന് ബീച്ചിൽ എത്തിയതായിരുന്നു. എട്ട് പേരാണ് കുളിക്കാനെത്തിയത്. ഇവരിൽ മൂന്ന് പേരാണ് തിരയിൽപെട്ടത്. ആദ്യം രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് മൂന്നാമത്തെയാളെ പുറത്തെടുത്തത്. മൂവരുടെയും മരണം സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

പയ്യാമ്പലം ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്, പക്ഷേ അപകടകരമായ കടൽ സാഹചര്യങ്ങൾക്ക്, പ്രത്യേകിച്ച് ശക്തമായ റിപ്പ് കറന്റുകൾക്ക്, പ്രത്യേകിച്ച് മഴക്കാലത്തും തൊട്ട് മുന്നേയും പേരുകേട്ടതാണ്.

സുരക്ഷാ മുന്നറിയിപ്പുകൾ: പ്രക്ഷുബ്ധമായ സാഹചര്യങ്ങളിൽ കടലിൽ ഇറങ്ങുന്നതിനെക്കുറിച്ച് നിലവിലുള്ള സുരക്ഷാ ഉപദേശങ്ങളും മുന്നറിയിപ്പുകളും ഉണ്ട്, സന്ദർശകർ പലപ്പോഴും ഇത് അവഗണിക്കുന്നു.

അധികാരികളുടെ പ്രതികരണം: ഇതും മറ്റ് സംഭവങ്ങളും കാരണം, തീരപ്രദേശത്തെ ദുർബല പ്രദേശങ്ങളിൽ നീന്തുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരികൾ ആലോചിക്കുന്നു, പ്രത്യേകിച്ച് ലൈഫ് ഗാർഡുകളുടെ സാന്നിധ്യം പരിമിതമായ സമയങ്ങളിൽ.

പ്രാദേശിക അറിവ്: അടുത്തിടെ സംഘം വെള്ളത്തിൽ ഇറങ്ങിയ പ്രത്യേക സ്ഥലം നീന്തലിന് സുരക്ഷിതമല്ലെന്ന് നാട്ടുകാർ പലപ്പോഴും ചൂണ്ടിക്കാണിക്കുന്നു.

എല്ലാ സുരക്ഷാ മുന്നറിയിപ്പുകളും ശ്രദ്ധിക്കാനും നിരോധിത അല്ലെങ്കിൽ ദുർഘടമായ പ്രദേശങ്ങളിൽ നീന്തുന്നത് ഒഴിവാക്കാനും സന്ദർശകരോട് ശക്തമായി അഭ്യർത്ഥിക്കുന്നു.

---------------

Hindusthan Samachar / Roshith K


Latest News