Enter your Email Address to subscribe to our newsletters

Trivandrum , 20 നവംബര്‍ (H.S.)
തിരുവനന്തപുരം വെഞ്ഞാറാമൂടില്‍ പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന യുഎപിഎ കേസില്‍, കുട്ടിയുടെ മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍. യുകെയില്‍ ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കേരളത്തില്‍ എത്തിയത്. ഇവരുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടാണ് മതപരിവര്‍ത്തനം നടത്തിയത്. യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഇവര്‍ അവിടെ വച്ചാണ് ആണ്‍സുഹൃത്തിനെ പരിചയപ്പെടുന്നത്.
യുവതി നെടുമങ്ങാട് സ്വദേശിയെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇവരുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടാണ് മതപരിവര്‍ത്തനം നടത്തിയത്. യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഇവര്‍ അവിടെ വച്ചാണ് ആണ്‍സുഹൃത്തിനെ പരിചയപ്പെടുന്നത്. കുട്ടിയെ പത്താം ക്ലാസ് സമയത്ത് യുകെയില്‍ കൊണ്ടുപോയ സമയത്തായിരുന്നു ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചത്.
സംഭവത്തില്‍ മാതാവിന്റെ ആണ്‍സുഹൃത്തിന്റെ സഹോദരനും പോലീസ് നിരീക്ഷണത്തിലാണ്. സംഭവത്തില്‍ ആണ്‍സുഹൃത്തിന്റെ സഹോദരനെയും പൊലീസ് സംശയിക്കുന്നുണ്ട്. കനകമല കേസിലെ പ്രതിയാണ് കുട്ടിയുടെ മാതാവിന്റെ ആണ്‍ സുഹൃത്തിന്റെ സഹോദരനന്‍. കനകമല കേസില്‍ ഡല്‍ഹിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളും പൊലീസ് നിരീക്ഷണത്തിലാണ്. കുട്ടിയെ കേരളത്തില്‍ സ്വീകരിച്ചത് ഇയാളാണ്. ആറ്റിങ്ങലിലെ മതപഠനശാലയിലാക്കിയതും ഇയാള്‍ തന്നെ. കുട്ടിയെ ഐഎസില്‍ല്‍ ചേരാന്‍ പ്രേരിപ്പിച്ചത് ഇയാളുടെ സമ്മര്‍ദം മൂലമെന്നും പൊലീസിന് സംശയിക്കുന്നു.
---------------
Hindusthan Samachar / Roshith K