Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 നവംബര്‍ (H.S.)
ബിജെപി തിരുവനന്തപുരം നഗരസഭയിൽ അധികാരത്തിൽ വന്നാൽ അഴിമതി പൂജ്യം ശതമാനം ആക്കുമെന്നും, നാല്പത്തഞ്ച് ദിവസത്തിനുള്ളിൽ നഗരത്തിൻ്റെ അടുത്ത അഞ്ച് വർഷത്തേയ്ക്കുള്ള വികസന രേഖ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിക്കുമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു.
തിരുവനന്തപുരം നഗരസഭയിലേക്കുള്ള NDA യുടെ നൂറ്റി ഒന്ന് സ്ഥാനാർത്ഥികളെയും പരിചയപ്പെടുത്തിയുള്ള വികസിത അനന്തപുരി പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ഈ തെരഞ്ഞടുപ്പ് നഗരവാസികൾ നിർണായകമായി കാണുന്നു. മാറ്റം കൊണ്ടു വരാൻ പ്രാപ്തമായ പാർട്ടി BJP യാണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും ബിജെപി യെ വർഗ്ഗീയ പാർട്ടി എന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഡിയാക്കാൻ ഇനി പറ്റില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരത്ത് അഞ്ചര ലക്ഷം കുടംബങ്ങൾക്ക് കുടിവെള്ളം എത്തിയിട്ടില്ല, എൺപതിനായിരം കുടുംബങ്ങൾക്ക് വീടില്ല, ഡ്രെയിനേജ് സംവിധാനം ഇല്ല, നാല്പത് ശതമനം സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ല, തെരുവു നായ ആക്രമണത്തിന് ഇര ആയത് രണ്ടു ലക്ഷം പേരാണ്. എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് പത്ത് കൊല്ലമായി ഭരിക്കുന്ന LDF സർക്കാരും, UPA ഭരണക്കാലത്ത് 8 മന്ത്രിമാർ ഉണ്ടായിരുന്ന കോൺഗ്രസ്സും തിരുവനന്ത പുരത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല.
ബിജെപി മേയർ വന്നാൽ എല്ലാ വാർഡിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വരും , Al ടെക്ക്നോളജി ഉൾപ്പടെ ഭരണ കാര്യങ്ങളിൽ ഉൾപ്പെടുത്തി അഴിമതി പൂജ്യം ശതമാനമാക്കും. നഗരസഭയിൽ കഴിഞ്ഞ പത്ത് വർഷമായി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുന്ന ബി ജെ പി ക്ക് നഗര സഭയുടെ അഴിമതികൾ എല്ലാം തന്നെ ജനസമക്ഷത്ത് എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരിമല ഒരവസരാമായി കാണാൻ ശ്രമിക്കുന്ന കോൺഗ്രസ് ആദ്യം SDPI ജമാ അത്തെ ഇസ്ലാമി ബന്ധം ഉപേക്ഷിക്കണമെന്നും ഇനി നാടിനെ നന്നാക്കുന്ന പൊളിറ്റിക്കൽ പെർഫോമൻസിൻ്റെ കാലമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്യാതെ ഇടത് വലത് പാർട്ടികളുടെ മാറി മാറിയുള്ള ഭരണത്തിൻ്റെ കാലം കഴിഞ്ഞെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പൈതൃക നഗരമായ തിരുവനന്തപുരം നഗരത്തെ സംരക്ഷിക്കുന്നില്ലെന്നും തെക്കൻ സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളിൽ ഏറ്റവും വികസന കുറവ് തിരുവനന്തപുരത്താണെന്നും ബിജെപി മേയർ വന്നാൽ അതിന് മാറ്റം ഉണ്ടാവുമെന്നും യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു. NDA കൺവീനർ തുഷാർ വെള്ളാപ്പള്ളി, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി കെ കൃഷ്ണദാസ്,
ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷരായ ശ്രീലേഖാ IPS, കെ സോമൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി വി രാജേഷ്, ബിജെപി നേതാക്കളായ എ എൻ രാധാകൃഷ്ണൻ, പി അശോക് കുമാർ, NDA നേതാക്കളായ പ്രേംരാജ്, അഡ്വ. പേരൂർക്കട ഹരികുമാർ, നെടു മങ്ങാട് രാജേഷ്, വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR