Enter your Email Address to subscribe to our newsletters

Bengaluru, 20 നവംബര്‍ (H.S.)
ബംഗളൂരു: കര്‍ണാടകയിലെ മുഖ്യമന്ത്രി പദവിക്കായി സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഡികെ ഗ്രൂപ്പ്.കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ശിവകുമാര്‍ സന്നദ്ധത പ്രകടിപ്പിച്ചു.ഒരു പദവിയിലും ദീര്‍ഘകാലം തുടരുന്നത് ശരിയല്ലെന്ന് ഡികെ പറഞ്ഞു.സിദ്ധരാമയ്യക്കെതിരെ അദ്ദേഹം പരോക്ഷ വിമര്‍ശനമുന്നയിച്ചു.പാര്‍ട്ടിയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നവര്‍ പദവി ആവശ്യപ്പെടുന്നത് സ്വാഭാവികം ആണെന്നാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം ഡീ കേ ശിവകുമാറിന്റെ നീക്കത്തില്‍ കുലുക്കമില്ലാത്ത തുടരുകയാണ് സിദ്ധരാമയ്യ .മന്ത്രിസഭ പുനസംഘടനയ്ക്കുള്ള നീക്കം അദ്ദേഹം ശക്തമാക്കി. ഹൈക്കമാന്റുമായുള്ള ചര്‍ച്ചയിലും സിദ്ധരാമയ്യക്ക് ആണ് മേല്‍ക്കൈ നിലവില്‍ . ഡി.കെക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ഹൈക്കമാന്‍ഡ് നിഷേധിചിരിക്കുകയാണ്. ഡി.കെ. ശിവകുമാര്‍ നിലവില്‍ കര്‍ണാടകയുടെ ഉപമുഖ്യമന്ത്രിയാണ്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്. സര്‍ക്കാരിന്റെ രണ്ടര വര്‍ഷ കാലാവധി പൂര്‍ത്തിയാകുമ്പോള്‍, അതായത് 2025 നവംബറിനടുത്ത്, ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന തരത്തില്‍ ഒരു അധികാര പങ്കാളിത്ത ധാരണയുണ്ടെന്ന മാധ്യമ ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നു. എന്നിരുന്നാലും, അത്തരത്തിലൊരു ഫോര്‍മുലയെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. 2020 മെയ് മുതല്‍ വഹിക്കുന്ന കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് സ്ഥാനം രാജിവച്ചേക്കുമെന്ന് ശിവകുമാര്‍ അടുത്തിടെ സൂചന നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് താന്‍ നേതൃനിരയില്‍ തുടരുമെന്ന് ഉറപ്പുനല്‍കി. ഒരു പദവിയും സ്ഥിരമല്ലെന്നും മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
---------------
Hindusthan Samachar / Roshith K