Enter your Email Address to subscribe to our newsletters

Ernakulam , 20 നവംബര്‍ (H.S.)
കൊച്ചി: ഗുരുതര ആരോപണങ്ങളുമായി ചീഫ് ജസ്റ്റീസിന് ഹൈക്കോടതി അഭിഭാഷക അസോയേഷൻ പ്രസിഡന്‍റിന്‍റെ കത്ത്. ബാർ ആസോസിയേഷൻ വാർഷിക യോഗത്തിൽ നിന്ന് 30 ജഡ്ജിമാർ കൂട്ടത്തോടെ വിട്ടുനിന്നു. ഇത് ജഡ്ജിമാർക്കിടയിലെ യൂണിയൻവൽക്കരണമെന്ന് ഹൈക്കോടതി അഭിഭാഷകർക്കിടയിൽ അഭിപ്രായമുണ്ട്. ചില ജഡ്ജിമാർ ബാർ അസോസിയേഷൻ കാര്യങ്ങളിലടക്കം നേരിട്ട് ഇടപെടുകയാണ്. ജഡ്ജിമാരുടെ അടുത്ത ബന്ധുക്കൾ ഹൈക്കോടതിയിലടക്കം അഭിഭാഷകരായ പ്രാക്ടീസ് ചെയ്യുന്നുണ്ട്. നേരത്തെ പ്രവർത്തിച്ച ലോ ഫേമിന് ഒരു ജഡ്ജി ഇപ്പോഴും തന്‍റെ പേര് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നു. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യതയുടെ കൂടി പ്രശ്നമാണെന്നും കത്തിലുണ്ട്.
അതേസമയം കത്തിലെ ആരോപണങ്ങൾ തള്ളി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറി അഡ്വ എം ആർ നന്ദകുമാർ മുന്നോട്ട് വന്നത് ശ്രദ്ധേയമായി. എന്നാൽ, ഹൈക്കോടതി അഭിഭാഷകരുടെ പൊതു നിലപാടല്ല കത്തിലുളളത്. പ്രസിഡന്‍റ് യശ്വന്ത് ഷേണായിയുടെ വ്യക്തിപരമായ നിലപാടാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.
---------------
Hindusthan Samachar / Roshith K