Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 നവംബര്‍ (H.S.)
ഇന്ന് (വ്യാഴാഴ്ച)വൈകിട്ട് 6മണിയോടെ എന്യൂമെറേഷൻ ഫോം വിതരണം 99.5% ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. ഇതുവരെ 41009 വോട്ടർമാർ ഓൺലൈനായി ഫോമുകൾ സമർപ്പിച്ചിട്ടുണ്ട്. ഇത് മൊത്തം വോട്ടർമാരുടെ 0.15% വരും.
വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുക(Untraceable Forms)ളുടെ എണ്ണം 78,111 ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.28 % വരും. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു .
ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഇലക്ട്രൽ ലിറ്ററസി ക്ലബുകളുടേയും പിന്തുണയോടെ ‘കളക്ഷൻഹബ്ബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരുന്നു.
താങ്ക് യൂ ബിഎൽഒ – യൂ മെയ്ഡ് ഇറ്റ് 100%! എന്ന ഒരു ഡിജിറ്റൽ കാമ്പയിൻ ഇന്ന് മുതൽ ആരംഭിക്കുകയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഇതിലൂടെ, തങ്ങളുടെ ബൂത്തുകളുടെ ഡിജിറ്റൈസേഷൻ 100% പൂർത്തിയാക്കിയ എല്ലാ ബിഎൽഒമാർക്കും വ്യക്തിഗത ഡിജിറ്റൽ അഭിനന്ദന സർട്ടിഫിക്കറ്റ്/ബാഡ്ജ് നൽകിയും അവരുടെ ചിത്രങ്ങളും ബാഡ്ജുകളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തും കമ്മീഷൻ നന്ദി അറിയിക്കുന്നതായിരിക്കും.
അതുപോലെ, അവരുടെ വ്യക്തിഗതഅനുഭവങ്ങളെക്കുറിച്ച് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതുമായിരിക്കുമെന്നും ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR