Enter your Email Address to subscribe to our newsletters

Thrishur , 20 നവംബര്‍ (H.S.)
തൃശ്ശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസിന്റെ പൊളിറ്റിക്കല്‍ സ്‌ട്രൈക്ക്. അടാട്ട് പഞ്ചായത്ത് പിടിക്കാന്‍ മുന്‍ എംഎല്‍എ അനില്‍ അക്കരയെ രംഗത്തിറക്കും. പതിനഞ്ചാം വാര്‍ഡിലാണ് അനില്‍ അക്കര സ്ഥാനാര്‍ഥിയാവുക. എഐസിസി അംഗം കൂടിയായിട്ടുള്ള അനില്‍ അക്കര പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നു എന്നുള്ളത് സുപ്രധാനമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
സിപിഐഎമ്മിന്റെ കോട്ടയാണ് അടാട്ട് പഞ്ചായത്ത്. അവിടെ വാര്‍ഡ് മെമ്പറായി തുടങ്ങിയ രാഷ്ട്രീയ പാരമ്പര്യമാണ് അനില്‍ അക്കരയ്ക്കുള്ളത്. പിന്നീട് പഞ്ചായത്ത് അധ്യക്ഷനായും എത്തി. പ്രസിഡന്റായിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. വടക്കാഞ്ചേരി മുൻ എംഎൽഎയാണ് അനില്‍ അക്കര. 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്‍റായി പ്രവർത്തിച്ച കാലയളവിൽ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ പഞ്ചായത്തിന് ലഭിച്ചിരുന്നു.
2016 ലാണ് എംഎല്‍എ ആയത്. 45 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആയിരുന്നു വിജയം.2021 ൽ 15,000 ത്തോളം വോട്ടിന്‍റെ പരാജയം ഏറ്റുവാങ്ങി. 2000 ൽ ഏഴാം വാർഡിൽ നിന്നും മത്സരിച്ച് 400 വോട്ടിനായിരുന്നു വിജയം. 2005 ൽ പതിനൊന്നാം വാർഡിൽ നിന്നും മത്സരിച്ച് 285 വോട്ടിന്റെ വിജയം നേടി. 2010 ൽ ജില്ലാ പഞ്ചായത്തിലേക്ക് പേരാമംഗലം ഡിവിഷനിൽ നിന്നും മത്സരിച്ച് 14000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
---------------
Hindusthan Samachar / Roshith K