Enter your Email Address to subscribe to our newsletters

New delhi, 20 നവംബര്‍ (H.S.)
തിരഞ്ഞെടുക്ക പ്പെട്ട നിയമസഭയും പാര്‍ലമെന്റും പാസാക്കുന്ന ബില്ലുകള്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പിടിച്ചുവയ്ക്കാന്‍ കഴിയുമോ എന്ന് വലിയ രാഷ്ട്രീയ പ്രശ്‌നത്തില്‍ ഇന്ന് സുപ്രീം കോടതി തീരുമാനം. ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇതില്‍ ാഷ്ട്രപതിയുടെ റഫറന്‍സിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി ഇന്ന് ഉണ്ടാവുക.
ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് എ.എസ്.ചന്ദുര്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് 10.30ന് റഫറന്‍സില്‍ തീരുമാനം പറയും. .14 ചോദ്യങ്ങളാണ് റഫറന്‍സില്‍ രാഷ്ട്രപതി ഉന്നയിച്ചത്. 10 ദിവസമാണ് ഇതില്‍ സുപ്രീം കോടതി വാദം കേട്ടത്. ഭരണഘടനാ വിരുദ്ധമാണ് സമയപരിധി നിശ്ചയിക്കല്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
വിധി എന്തു തന്നെ ആയാലും കേരളവും തമിഴ്‌നാടും ഉള്‍പ്പെടെ പതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണ്. ജസ്റ്റിസ് ജെ.ബി.പര്‍ദിവാല, ജസ്റ്റിസ് ആര്‍.മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഏപ്രില്‍ എട്ടിന് ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി നിശ്ചയിച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നിര്‍ണായകമായ ഈ ഉത്തരവ് വന്നത്.
---------------
Hindusthan Samachar / Sreejith S