ബില്ലുകള്‍ക്ക് സമയപരിധിയും നിശ്ചയിക്കാന്‍ കഴിയില്ല; പിടിച്ചുവെയ്ക്കുന്നത് ഫെഡറലിസത്തിന് എതിര്; രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി
New delhi, 20 നവംബര്‍ (H.S.) നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധി തള്ളി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. നിയമസഭയും പാര്‍ലമെന്റും പാസാക്കിയ ബില്ലികളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗ
Supreme Court HD


New delhi, 20 നവംബര്‍ (H.S.)

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധി തള്ളി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. നിയമസഭയും പാര്‍ലമെന്റും പാസാക്കിയ ബില്ലികളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഒരു സംസ്ഥാനത്ത് രണ്ട് ഭരണകൂടങ്ങള്‍ പാടില്ലെന്ന് രാഷ്ട്രപതിയുടെ റഫറന്‍സിന് ഭരണഘടനാബെഞ്ച് മറുപടി നല്‍കി. നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ക്ക് അംഗീകരിക്കുകയോ നിരസിക്കുകയോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുകയോ ചെയ്യാം. അല്ലാതെ തീരുമാനമെടുക്കാതെ വച്ചുകൊണ്ടിരിക്കാനാവില്ല്. അത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം. ബില്‍ പിടിച്ചുവെയ്ക്കുകയല്ല നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഡ്രൈവിങ് സീറ്റില്‍ ഇരിക്കേണ്ടത്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് എ.എസ്.ചന്ദുര്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിച്ചത്. തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ മാസങ്ങളോളം ഒപ്പിടാതെ വച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി രണ്ട് അംഗ ബെഞ്ച് ചരിത്രം കുറിച്ച വിധി പ്രസ്താവിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News