Enter your Email Address to subscribe to our newsletters

New delhi, 20 നവംബര്‍ (H.S.)
അധ്യാപകര്‍ക്കെതിരേ പരാതി ഉന്നയിച്ച് ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ജീവനൊടുക്കി. മാനസിക പീഡനമാണ് അധ്യാപകര്‍ക്കെതിരെ കുട്ടി പരാതി ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യാകുറിപ്പ് കുട്ടിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകര്‍ക്കെതിരേ കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി.
കത്തുകിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടണമെന്ന് പറഞ്ഞ് ഒരു നമ്പറും കുട്ടി കത്തില്‍ എഴുതിയിരുന്നു. തന്നോട് ക്ഷമിക്കണമെന്നും തനിക്ക് മറ്റൊരു വഴിയില്ലാത്തതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നും കുട്ടി കുറിപ്പില്‍ പറയുന്നുണ്ട്. തന്റെ മരണത്തിന് ശേഷം അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവ ദാനം ചെയ്യണമെന്നും കുട്ടി കത്തില്‍ എഴുതിയിട്ടുണ്ട്.
'എന്റെ ശരീരത്തില്‍ ഏതെങ്കിലും അവയവങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആര്‍ക്കെങ്കിലും ആവശ്യക്കാര്‍ക്ക് അവ ദാനം ചെയ്യണം. അമ്മേ, ഞാന്‍ പലതവണ നിങ്ങളുടെ ഹൃദയം തകര്‍ത്തു. ഇത് അവസാനത്തേതാണ്. എന്നോട് ക്ഷമിക്കണം. അധ്യാപകര്‍ എന്നോട് മോശമായി പെരുമാറി. സ്‌കൂളിലെ അധ്യാപകര്‍ അങ്ങനെയാണ്, എനിക്കെന്ത് ചെയ്യാനാകും'- കുട്ടി കത്തില്‍ പറയുന്നു.
---------------
Hindusthan Samachar / Sreejith S