Enter your Email Address to subscribe to our newsletters

Wayanadu , 20 നവംബര്‍ (H.S.)
മാനന്തവാടി: യൂത്ത് കോൺഗ്രസ്, കെഎസ്‍യു നേതാക്കൾക്ക് പരിഗണന നൽകി വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിത്വത്തിലെ കല്ലുകടി അവസാനിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ എന്നിവരെ സ്ഥാനാർഥികളാക്കാനും . യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ അമൽ ജോയിയെ ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാർഥിയാക്കാനുമാണ് കോൺഗ്രസിന്റെ നീക്കം .
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയലിന് ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷൻ നൽകാനാണ് ധാരണ. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ വൈത്തിരിയിലോ തിരുനെല്ലിയിലോ മത്സരിക്കും.
നേരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പ്രാദേശിക തലത്തിൽ കൂട്ടരാജി ഉണ്ടായിരുന്നു. സുൽത്താൻ ബത്തേരി നെൻമേനിയിൽ മണ്ഡലം വൈസ് പ്രസിഡണ്ടുമാരും സെക്രട്ടറിയും രാജിവച്ചിരുന്നു. ഡിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറിയിരുന്നു. ചുള്ളിയോട് ബ്ലോക്കിലെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ചായിരുന്നു രാജി.
നേരത്തെ സ്ഥാനാർഥി നിർണയത്തിൽ പൂർണമായും തഴഞ്ഞതിന് എതിരെ വയനാട് യൂത്ത് കോൺഗ്രസിൽ അതൃപ്തി പ്രകടിപ്പിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു.
ഗ്ലാമർ പോരാട്ടം നടക്കുന്ന ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും യൂത്ത് കോൺഗ്രസ് നേതാക്കളെ പൂർണമായും വെട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംഷാദ് മരയ്ക്കാറിനെ ബ്ലോക്കിലേക്ക് പോലും പരിഗണിച്ചില്ല. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്ന ജഷീര്‍ പള്ളിവയലിനെയും തഴഞ്ഞു. 25 വര്‍ഷമായി എല്‍ഡിഎഫ് സീറ്റായ നൂല്‍പ്പുഴ ഡിവിഷൻ കഴിഞ്ഞ തവണ പിടിച്ചെടുത്ത ജില്ലാ പ്രസിഡന്‍റ് അമല്‍ ജോയിക്കും സീറ്റില്ല. തുടങ്ങിയതായിരുന്നു ആരോപണം.
രണ്ട് തവണ ജില്ലാ പ്രസിഡന്‍റായ കഴിഞ്ഞ തവണ തോറ്റ മുൻ ഡിസിസി പ്രസിഡന്‍റിനെ അടക്കം തിരുകിക്കയറ്റി യുവ പ്രാതിനിധ്യം പൂർണമായും ഒഴിവാക്കിയെന്നാണ് ആക്ഷേപം. ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ പെയ്മെന്‍റ് സീറ്റ് ആരോപിച്ച് യുവനേതാവായ സി. റഷീദ് വിമതനായി രംഗത്തുവന്നു. ഇതേ തുടർന്നാണ് അടിയന്തിര നടപടികളുമായി കോൺഗ്രസ് നേതൃത്വം ഇടപെടുന്നത്.
---------------
Hindusthan Samachar / Roshith K