തദ്ദേശ തിരഞ്ഞെടുപ്പ്: യു.ഡി.എഫ് വർഗീയ കൂട്ടുകെട്ട് പ്രചാരണത്തിൽ ആയുധമാക്കാൻ എൽ.ഡി.എഫ്
Kerala, 20 നവംബര്‍ (H.S.) തിരുവനന്തപുരം: വികസന വിരോധികളെന്നതിനൊപ്പം ഭരണത്തിനായി യു.ഡി.എഫ് വർഗീയ സംഘടനകളെ കൂട്ടു പിടിക്കുന്നെന്ന ആരോപണം ശക്തമാക്കാൻ എൽ.ഡി.എഫ്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമായി യു.ഡി.എഫ് സഖ്യത്തില
തദ്ദേശ തിരഞ്ഞെടുപ്പ്: യു.ഡി.എഫ് വർഗീയ കൂട്ടുകെട്ട് പ്രചാരണത്തിൽ  ആയുധമാക്കാൻ എൽ.ഡി.എഫ്


Kerala, 20 നവംബര്‍ (H.S.)

തിരുവനന്തപുരം: വികസന വിരോധികളെന്നതിനൊപ്പം ഭരണത്തിനായി യു.ഡി.എഫ് വർഗീയ സംഘടനകളെ കൂട്ടു പിടിക്കുന്നെന്ന ആരോപണം ശക്തമാക്കാൻ എൽ.ഡി.എഫ്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമായി യു.ഡി.എഫ് സഖ്യത്തിലാണെന്നാണ് ആരോപണം. മുസ്ലിം സംഘടനകളുമായുള്ള യു.ഡി.എഫ് ബന്ധത്തെ പ്രചാരണത്തിന്റെ തുടക്കം മുതൽ എൽ.ഡി.എഫ് വിമർശിച്ചിരുന്നു.

സാമൂഹ്യ ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് നേതാക്കൾ പ്രതികരിച്ചതും എൽ.ഡി.എഫ് ചർച്ചയാക്കുന്നുണ്ട്. സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളാണ് വാർഡുതല യോഗങ്ങളിലും കൺവെൻഷനുകളിലും എൽ‌.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്.

വർഗീയ വിദ്വേഷം പടർത്തിക്കൊണ്ട് മതരാഷ്ട്രം എന്ന ആവശ്യമാണ് ആർ.എസ്.എസ് പോലുള്ള സംഘടനകൾ ഉന്നയിക്കുന്നത്. ഇതേ ആവശ്യം ഉയർത്തുന്ന ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പോലുള്ള സംഘടനകളുമായി യു.ഡി.എഫ് ഉറ്റ സൗഹൃദത്തിലാണ്. മതരാഷ്ട്രം എന്ന ആശയത്തോട് യു.ഡി.എഫ് സമരസപ്പെട്ടെന്നാണ് അതിനർത്ഥമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.

വർഗീയ സംഘടനകളുമായി യു.ഡി.എഫ് സഖ്യത്തിലായത് പ്രചാരണ വിഷയമാക്കും. വർഗീയ സംഘടനകളുമായി യു.ഡി.എഫ് പരസ്യമായി കൈകോർത്തു കഴിഞ്ഞു. എം വി ഗോവിന്ദൻ പറഞ്ഞു.

---------------

Hindusthan Samachar / Roshith K


Latest News